ത്രികക്ഷി കരാര്‍ പ്രകാരം ആരംഭിച്ച തിയേറ്റര്‍ കോംപ്ലക്‌സുകളുടെ കരാര്‍ വ്യവസ്ഥ സര്‍ക്കാര്‍ ലംഘിക്കുന്നുവെന്നും അത് അംഗീകരിക്കാനാകില്ലെന്നും എം വിന്‍സെന്റ് എംഎല്‍എ. കിഫ്ബി തിയേറ്റര്‍ ലോണ്‍ തിരിച്ചടവിനായി കെഎസ്എഫ്ഡിസിയുടെ 16 തിയേറ്ററുകള്‍ കിഫ്ബിക്കു പണയപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
16 തിയേറ്ററുകള്‍ കിഫ്ബിക്ക് പണയപ്പെടുത്തുവാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. അത് അംഗീകരിക്കാനാകില്ല. ഷാജി എന്‍ കരുണ്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ചെയര്‍മാനില്ലാത്ത സൗകര്യം നോക്കി സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്നും സര്‍ക്കാരിന്റെ നീക്കം കെഎസ്എഫ്ഡിസിയെ തകര്‍ക്കുമെന്നും എം വിന്‍സെന്റ് പ്രതികരിച്ചു. കെഎസ്എഫ്ഡിസിയെ കടക്കെണിയിലാക്കി തകര്‍ക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.