Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കൊതുകിന്റെ ഉറവിടം നശിപ്പിക്കാം, ഡ്രൈ ഡേ ആചരിക്കാം; എലിപ്പനിക്കെതിരെ 'ഡോക്സിസൈക്ലിൻ': ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കൊതുകിന്റെ ഉറവിടം നശിപ്പിക്കാം, ഡ്രൈ ഡേ ആചരിക്കാം; എലിപ്പനിക്കെതിരെ 'ഡോക്സിസൈക്ലിൻ': ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ സാഹചര്യമുള്ളതിനാൽ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഓ) അറിയിച്ചു.

ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലായതിനാൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. ഇതിനായി വരും ദിവസങ്ങളിൽ കൃത്യമായ ഡ്രൈ ഡേ ആചരിക്കേണ്ടതാണെന്ന് ഡി.എം.ഓ നിർദ്ദേശിച്ചു:

  • വെള്ളിയാഴ്ച: വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ശനിയാഴ്ച: ഓഫീസുകൾ, സ്ഥാപനങ്ങൾ, നിർമ്മാണ മേഖലകൾ
  • ഞായറാഴ്ച: വീടുകൾ, പൊതുസ്ഥലങ്ങൾ

മഴ ശക്തമാകുന്നതോടെ വെള്ളം കെട്ടിക്കിടക്കാനും അതിലൂടെ എലിപ്പനി പടരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ചില മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കുക.കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ ഇറങ്ങാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.ജോലി ആവശ്യങ്ങൾക്കായി വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ കൈയുറ, കാലുറ എന്നിവ നിർബന്ധമായും ധരിക്കുക.വെള്ളവുമായി സമ്പർക്കത്തിൽ വന്ന ശേഷം കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ 'ഡോക്സിസൈക്ലിൻ' വാങ്ങി കഴിക്കുക.

കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം പകർച്ചപ്പനി പടരാൻ സാധ്യതയുണ്ട്. അതിനാൽ പനി, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഈ കാര്യങ്ങൾ ചെയ്യുക:

  • പൂർണ്ണമായും വിശ്രമിക്കുക.
  • തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക.
  • എളുപ്പം ദഹിക്കുന്ന ലഘുഭക്ഷണം മാത്രം കഴിക്കുക.

രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഒട്ടും വൈകാതെ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ എത്തി ചികിത്സ തേടേണ്ടതാണ്. ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കർശന നിർദ്ദേശം നൽകി.


Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Save your stories

Sign in