Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ആലപ്പുഴ-ബെംഗളൂരു വോൾവോ ബസ് സർവീസ് പുനരാരംഭിക്കുന്നു; ഉദ്ഘാടനം ആഗസ്റ്റ് 16-ന്

കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ആലപ്പുഴ-ബെംഗളൂരു വോൾവോ ബസ് സർവീസ് പുനരാരംഭിക്കുന്നു; ഉദ്ഘാടനം ആഗസ്റ്റ് 16-ന്

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് സർവീസ് പുനരാരംഭിക്കുന്നു. കെ.സി. വേണുഗോപാൽ എം.പിയുടെ ആവശ്യപ്രകാരം ഗതാഗത മന്ത്രി സി.പി. ജോൺ ആണ് സർവീസിന് അനുമതി നൽകിയത്. ആഗസ്റ്റ് 16 ഞായറാഴ്ച കെ.സി. വേണുഗോപാൽ എം.പി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.

മുമ്പ് ഈ റൂട്ടിൽ സർവീസ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്നും വൈകുന്നേരം 6.00-ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് എക്സിക്യൂട്ടീവ് ക്ലാസ് എസി ബസ് മണ്ണുത്തി ബൈപാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ & ടി ബൈപാസ്, സേലം വഴി അടുത്ത ദിവസം രാവിലെ 6.25-ന് ബെംഗളൂരുവിൽ എത്തും.

തിരികെ രാത്രി 8.00-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00-ന് ആലപ്പുഴയിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒറ്റയും ഇരട്ടയുമായി ഒരു ദിവസം ഇടവിട്ടായിരിക്കും ഈ സർവീസ് പ്രവർത്തിക്കുക.


Related articles

See all
Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Popular News

"ബംഗാളിനെ ബി.ജെ.പി 'ബനാന റിപ്പബ്ലിക്' ആക്കുന്നു"; 2029-ൽ ബി.ജെ.പിയെ തൂത്തെറിയുമെന്ന് കെ.സി...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

ശ്രീലകം ഫിനാൻസ് തട്ടിപ്പ്: പ്രതിയായ യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

Save your stories

Sign in