Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് മന്ത്രി കെ.എ തുളസി

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് മന്ത്രി കെ.എ തുളസി

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി നീക്കിവെച്ച ഫണ്ടിൽ 7.86 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ആലപ്പുഴയിൽ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ ക്ഷേമപദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന 7,86,05,000 രൂപ (ഏഴ് കോടി എൺപത്തിയാറ് ലക്ഷത്തി അയ്യായിരം രൂപ) വകമാറ്റിയതായാണ് വകുപ്പ് തല അന്വേഷണത്തിൽ വ്യക്തമായത്.

പട്ടികജാതി വികസന ഓഫീസർമാരായ സജിനി പി.എം., ഗിരിജ കെ., മുനീർ റഹ്മാൻ, നവീൻ ചന്ദ്ര എന്നിവരെയും സീനിയർ ക്ലർക്ക് സ്മിജോ വർഗ്ഗീസിനെയുമാണ് സസ്പെൻഡ് ചെയ്തത്.

രേഖകളിൽ യഥാർത്ഥ ഗുണഭോക്താക്കളുടെ പേരുകൾ നിലനിർത്തിയ ശേഷം, അക്കൗണ്ട് നമ്പറുകളും ക്യുആർ കോഡുകളും തിരുത്തി തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ മുൻ എസ്.സി. പ്രൊമോട്ടർമാർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും സാമ്പത്തിക നേട്ടമുണ്ടാക്കിയവരെയും പുറത്തുകൊണ്ടുവരാനാണ് വിജിലൻസ് അന്വേഷണം. ക്രമക്കേടിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരുടെ വീഴ്ചകളും പരിശോധിക്കും.

പട്ടികജാതി ക്ഷേമത്തിനായി അനുവദിക്കുന്ന ഫണ്ട് അർഹരായവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു. പൊതുപണം തട്ടിയെടുക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Save your stories

Sign in