Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവെച്ചു. വൈകിട്ട് നാല് മണിയോടെ മയക്കുവെടി വെച്ചിട്ടും പൂർണ്ണമായി മയങ്ങാതിരുന്ന ആന ജലാശയത്തിലേക്ക് ഇറങ്ങിയത് അരമണിക്കൂറോളം ദൗത്യസംഘത്തെ കടുത്ത ആശങ്കയിലാഴ്ത്തി. തുടർന്ന് കരയ്ക്ക് കയറിയ ചക്കക്കൊമ്പൻ അക്രമാസക്തനായി ദൗത്യസംഘത്തിന് നേരെ തിരിയുകയായിരുന്നു. ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വീണ്ടും വെടിവെക്കാൻ അവസാനവട്ട ശ്രമം നടത്തിയെങ്കിലും, സന്ധ്യയായതോടെ വെളിച്ചക്കുറവ് വലിയ പ്രതിസന്ധിയായതിനാൽ ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം പുനരാരംഭിക്കില്ലെന്ന് സിസിഎഫ് വ്യക്തമാക്കി.

ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ന് രാവിലെ ആറ് മണിക്ക് തന്നെ ആരംഭിച്ചിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ കുങ്കിയാനകൾക്കൊപ്പം 50 അംഗ വനംവകുപ്പ് സംഘവുമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. എന്നാൽ, വെടിവെക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് ആന എത്താതിരുന്നതിനാൽ ദൗത്യം മണിക്കൂറുകളോളം വൈകുകയും ഒടുവിൽ നാലേകാലോടെയാണ് മയക്കുവെടി വെക്കാനായതും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ ചിന്നക്കനാലിൽ തന്നെ തുറന്നുവിടാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമായി തുടരുകയാണ്.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Save your stories

Sign in