ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനുമായി കിഴങ്ങുവിള കൃഷി വിപുലീകരിക്കുന്ന 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ കാർഷിക മേഖലയ്ക്ക് പുതിയ കരുത്ത് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കിഴങ്ങുവിളകളെ പ്രധാനമായും ഇടവിള കൃഷിയായി പ്രോത്സാഹിപ്പിച്ച് മൊത്തം ഭക്ഷ്യോൽപ്പാദനം കൂട്ടാനും, പോഷകഗുണമുള്ള ഭക്ഷണം സാധാരണക്കാരിലേക്ക് എത്തിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃഷിഭവനുകൾ, കർഷകർ, ആദിവാസി ഗോത്രസമൂഹങ്ങൾ എന്നിവരുടെ പങ്കാളിത്തവും ഏകോപനവും ഉറപ്പാക്കി കൃഷി വകുപ്പായിരിക്കും പദ്ധതി നടപ്പാക്കുക.
ഭക്ഷ്യസുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഈ പദ്ധതി, സംസ്ഥാനത്തെ കാർഷിക വിളകളുടെ വൈവിധ്യവൽക്കരണത്തിനും വലിയ തോതിൽ വഴിയൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കാൻ സർക്കാർ