Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള്ളി നടേശൻ

താൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ടവർക്ക് കണക്കില്ലാതെ പണം നൽകിയതിന്റെ പേരിൽ ജയിലിൽ പോകാനാണ് കോടതി പറയുന്നതെങ്കിൽ അതിനും തയ്യാറാണെന്ന്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം മുറുകുന്നതിനിടെ, പതിവ് ശൈലിയിൽ വെല്ലുവിളിയും വികാരപ്രകടനങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ടവർക്ക് പണം നൽകിയതിനാണ് ജയിലിൽ പോകേണ്ടതെങ്കിൽ അതിനും തയ്യാറാണെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ ന്യായീകരണം. എന്നാൽ, വായ്പാ തട്ടിപ്പിലൂടെ സാധാരണക്കാരായ നൂറുകണക്കിന് കുടുംബങ്ങളെ കടക്കെണിയിലാക്കിയെന്ന ഗുരുതരമായ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയാണ് വെള്ളാപ്പള്ളി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിരോധം തീർക്കുന്നത്.

വിമർശകർ മനപ്പായസം ഉണ്ണുകയാണെന്നും ഒരിടത്തും മോഷണം നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി അവകാശപ്പെടുമ്പോഴും, മൈക്രോ ഫിനാൻസ് പദ്ധതിയിലെ കോടികളുടെ തിരിമറി സംബന്ധിച്ച ചോദ്യങ്ങൾ ബാക്കിയാവുകയാണ്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് ലഭിച്ച തുക അർഹരായ ഗുണഭോക്താക്കൾക്ക് നൽകാതെ വകമാറ്റിയെന്നും, വ്യാജ രേഖകളുണ്ടാക്കി പാവപ്പെട്ടവരെ കടക്കാരാക്കിയെന്നുമാണ് കേസിലെ പ്രധാന ആരോപണം.

പാവപ്പെട്ടവരെ സഹായിക്കാനാണ് പണം നൽകിയതെന്ന് വെള്ളാപ്പള്ളി പറയുമ്പോൾ, സ്വന്തം പേരിൽ അറിയാതെ വായ്പ എടുക്കപ്പെട്ടതിന്റെ ബാധ്യത പേറുന്ന സാധാരണക്കാരുടെ കണ്ണീരിന് ആര് ഉത്തരം നൽകുമെന്ന ചോദ്യമാണ് പരാതിക്കാർ ഉയർത്തുന്നത്. വിജിലൻസ് അന്വേഷണവും നിയമനടപടികളും നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, ഇത്തരം വെല്ലുവിളികൾ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനുള്ള ശ്രമം മാത്രമാണെന്നാണ് പൊതുവായ വിലയിരുത്തൽ.

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Save your stories

Sign in