Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ കേസ്, വാഹനങ്ങൾ കസ്റ്റഡിയിൽ

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ കേസ്, വാഹനങ്ങൾ കസ്റ്റഡിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകിയതില്‍ രക്ഷകർത്താവിനെതിരെ പോലീസ് കേസ്. അടൂരിൽ 16 വയസ്സുകാരനാണ് കൂട്ടുകാരുമൊത്ത് കാറും ബൈക്കും ഓടിച്ച് റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏഴംകുളം നെടുമൺ പാലമൂട്ടിൽ റജീന നൗഷാദിനെതിരെയാണ് അടൂർ ട്രാഫിക് പോലീസ് കേസെടുത്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള കാറും, കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ രവീന്ദ്രന്റെ പേരിലും കേസെടുത്തിട്ടുണ്ടെങ്കിലും, ഈ ബൈക്ക് താൻ കുറച്ചുനാളുകൾക്ക് മുൻപ് വിറ്റതാണെന്ന് ഇയാൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

റജീനയുടെ പ്രായപൂർത്തിയാകാത്ത മകൻ അടൂർ, കൊടുമൺ പ്രദേശങ്ങളിൽ സ്ഥിരമായി കാറുമായി കറങ്ങുന്നതായി അടൂർ ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. അടൂർ നഗരത്തിൽ ഏറെ തിരക്കുള്ള സമയങ്ങളിൽ പോലും ഇയാൾ കാറുമായി എത്താറുണ്ടായിരുന്നു. കൂടാതെ, വണ്ടിയോടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റീൽസായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി അടൂരും പരിസരപ്രദേശങ്ങളിലും ട്രാഫിക് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ പറക്കോട്-ഏഴംകുളം റോഡിൽ വെച്ച് പോലീസ് തിരഞ്ഞിരുന്ന കാർ കണ്ടെത്തുകയും തടഞ്ഞുനിർത്തുകയും ചെയ്തു. എന്നാൽ പോലീസ് വാഹനം തടയുന്ന സമയത്ത് സ്ഥിരമായി കാറോടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയായിരുന്നില്ല വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത്.

അതേസമയം, കുട്ടിയുടെ കുറച്ച് സുഹൃത്തുക്കൾ കാറിലുണ്ടായിരുന്നു. നെടുമൺ സ്വദേശി ബേസിൽ എന്ന 18-കാരനാണ് ഈ സമയം കാറോടിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് കാർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. കാറിന് തൊട്ടുപിന്നാലെ തന്നെ പോലീസ് തിരഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്കിൽ സ്ഥലത്തെത്തി. ഇതോടെ കാർ ഓടിച്ചയാളേയും പ്രായപൂർത്തിയാകാത്ത ആളേയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Related articles

See all
Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

കന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

Popular News

ശബരിമല സ്വർണക്കവർച്ച: 2019ന് പിന്നാലെ 2025ലും തട്ടിപ്പ് നടന്നെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർ...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Save your stories

Sign in