Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയറി; ദൗത്യം തുടരും

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയറി; ദൗത്യം തുടരും

ചിന്നക്കനാലിലെ ചക്കക്കൊമ്പൻ ദൗത്യത്തിൽ വനംവകുപ്പിന് വലിയ ആശ്വാസം. മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങിയ ആന, അരമണിക്കൂറിലേറെ നീണ്ട ആശങ്കകൾക്കൊടുവിൽ സുരക്ഷിതമായി കരയ്ക്ക് കയറി. ഇതോടെ ദൗത്യത്തിന്റെ തുടർനടപടികൾക്കായി കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിക്കുകയും ദൗത്യസംഘം പൂർണ്ണ സജ്ജരായി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാവിലെ മുതൽ വനംവകുപ്പ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്ന ചക്കക്കൊമ്പൻ, ആദ്യ റൗണ്ട് മയക്കുവെടിയേറ്റ ഉടൻ തന്നെ സമീപത്തെ ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു. തുമ്പിക്കൈ ഉയർത്തിപ്പിടിച്ച് ഗ്യാപ് റോഡ് ഭാഗത്തേക്ക് നീന്തിത്തുടങ്ങിയ ആനയെ കരയ്ക്ക് കയറ്റാൻ വനംവകുപ്പ് സംഘം ബോട്ടുകളിലെത്തി തീവ്രശ്രമം നടത്തിയിരുന്നു. ആന വെള്ളത്തിലിറങ്ങിയതോടെ മൂന്നാം ദിവസത്തെ ദൗത്യം കടുത്ത പ്രതിസന്ധിയിലായെങ്കിലും, നിലവിൽ ആന കരയ്ക്ക് കയറിയതോടെ ദൗത്യസംഘം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ന് രാവിലെ ആറ് മണിക്ക് തന്നെ ആരംഭിച്ചിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ കുങ്കിയാനകൾക്കൊപ്പം 50 അംഗ വനംവകുപ്പ് സംഘവുമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. വെടിവെക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് ആന എത്താതിരുന്നതിനാൽ മണിക്കൂറുകളോളം വൈകിയ ദൗത്യത്തിൽ, വൈകുന്നേരം നാലേകാലോടെയാണ് മയക്കുവെടി വെക്കാനായത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ ചിന്നക്കനാലിൽ തന്നെ തുറന്നുവിടുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും തുടരുകയാണ്.

Related articles

See all
Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Save your stories

Sign in