Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാഗത നിയന്ത്രണം

ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിരന്തരമായി ഇറങ്ങുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാഗത നിയന്ത്രണം

ഇടുക്കി: ചിന്നക്കനാല്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരമായി ഇറങ്ങുന്ന 'ചക്കക്കൊമ്പന്‍' എന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശന്‍ ചെറുവാട്ട് അവധി നല്‍കിയത്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി ബാധകമായിരിക്കും.

വനംവകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 25-ന് (നാളെ) ചക്കക്കൊമ്പനെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ദൗത്യത്തിനിടെ ആനയുടെ സാന്നിധ്യം മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.

ആനയെ പിടികൂടുന്ന പ്രദേശത്തും സമീപ മേഖലകളിലും ചിന്നക്കനാല്‍ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളിലും ഡ്രോണ്‍ ക്യാമറകള്‍, നൈറ്റ് ക്യാമറകള്‍, ക്യാമറ ട്രാപ്പുകള്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുന്നതുവരെ ഈ നിരോധനം തുടരും.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളില്‍ നവംബര്‍ 25-ന് രാവിലെ ഏഴ് മണി മുതല്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സിങ് ജീവനക്കാര്‍, ആംബുലന്‍സ് സൗകര്യം, അടിയന്തര ചികിത്സാ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണം
ദൗത്യം നടക്കുന്ന പ്രദേശത്തേക്കും സമീപമേഖലകളിലേക്കും ഔദ്യോഗിക വാഹനങ്ങള്‍ ഒഴികെയുള്ളവയുടെ പ്രവേശനം പോലീസ് നിയന്ത്രിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കും പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും സാഹചര്യമനുസരിച്ച് പോലീസ് അനുമതി നല്‍കും.

നവംബര്‍ 24 മുതല്‍ 26 വരെ പ്രദേശത്ത് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. നവംബര്‍ 25, 26 തീയതികളില്‍ തൊഴിലുറപ്പ് ജോലികളും തോട്ടം ജോലികളും നിര്‍ത്തിവയ്ക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Related articles

See all
Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in