Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എൻ ഷംസുദ്ദീൻ

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എൻ ഷംസുദ്ദീൻ

പാലക്കാട്: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് ക്ലാസ് മുറിക്കുള്ളിൽ സംഭവം നടന്നത്. സഹപാഠി കൊണ്ടുവന്ന എയർ ഗണ്ണിൽ നിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം.

വെടിയേറ്റ വിദ്യാർത്ഥിയുടെ ശരീരത്തിൽ പെല്ലറ്റ് തുളച്ചുകയറി തറച്ച നിലയിലാണ്. പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനിലയില്ലെന്നും ചികിത്സിക്കുന്ന ഡോക്ടർ ഡോ. അഷർ അറിയിച്ചു. ശരീരത്തിൽ തറച്ച പെല്ലറ്റ് പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൈയ്ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നും നാഡികൾക്ക് ക്ഷതമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയർ ഗൺ സ്കൂളിലെത്തിയ സാഹചര്യം ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Related articles

See all
Popular News

ഭക്തിസാന്ദ്രമായി കൽപ്പാത്തി; ആയിരങ്ങളെ സാക്ഷിയാക്കി ദേവരഥ സംഗമം പൂർത്തിയായി

Popular News

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

Popular News

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പ...

Popular News

പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് മരണം; 2 പേരുടെ നില ഗുരുതരം

Save your stories

Sign in