പുതുമുഖ ബാലതാരം ആദി കേശവയെ കേന്ദ്രകഥാപാത്രമാക്കി അജിത്ത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന 'സിദ്ധു' ഡിസംബർ 4-ന് തിയേറ്ററുകളിലെത്തും. അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അബിനും റീന പട്ടവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, സിദ്ധു എന്ന സ്കൂൾ വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. വൈകാരികമായ രംഗങ്ങൾക്കും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് സംവിധായകൻ അജിത്ത് പൂജപ്പുര ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ, ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ബാലതാരം ഷിയാര ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോ. രജിത് കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി.ബി, രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ, ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചൂകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിറിയക് ആലഞ്ചേരിയാണ് (ആലഞ്ചേരി സിനിമാസ്) ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സനന്ദ് സതീശൻ ഛായാഗ്രഹണവും അനൂപ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. വിജു ശങ്കറിന്റെ വരികൾക്ക് സാനന്ദ് ജോർജും ഡി. ശിവപ്രസാദും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. നജീം അർഷാദും റിമി ടോമിയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
രാജീവ് കുടപ്പനക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറും, ജയൻ മാസ്സ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. അനിൽ നേമം (മേക്കപ്പ്), ഷിബു പരമേശ്വരൻ (വസ്ത്രാലങ്കാരം), ഷാജൻ കല്ലായി (ചീഫ് അസോസിയേറ്റ് ഡയറക്ടർ), എമിൽ മുഹമ്മദ് (ബി.ജി.എം), ആദിത്യ എ, കിരൺ സുരേന്ദ്രൻ (സ്റ്റിൽസ്), മനു ഡാവിഞ്ചി (ഡിസൈൻസ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ എസ്.എഫ്.സി ആഡ്സ് ചിത്രം വിതരണത്തിനെത്തിക്കുന്നു. പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.
പുതുമുഖ ബാലതാരം ആദി കേശവ കേന്ദ്രകഥാപാത്രമാകുന്ന 'സിദ്ധു' ഡിസംബർ 4-ന് തിയേറ്ററുകളിലേക്ക്