Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭക്തിസാന്ദ്രമായി കൽപ്പാത്തി; ആയിരങ്ങളെ സാക്ഷിയാക്കി ദേവരഥ സംഗമം പൂർത്തിയായി

ഭക്തിസാന്ദ്രമായി കൽപ്പാത്തി; ആയിരങ്ങളെ സാക്ഷിയാക്കി ദേവരഥ സംഗമം പൂർത്തിയായി

പാലക്കാട്: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ആത്മീയ ചൈതന്യവും വിളിച്ചോതുന്ന കല്‍പ്പാത്തി രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ദേവരഥ സംഗമം ഭക്തിനിര്‍ഭരമായി പൂര്‍ത്തിയായി. ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി അഞ്ച് ക്ഷേത്രങ്ങളിലെ അലങ്കരിച്ച ദേവരഥങ്ങള്‍ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിയില്‍ സംഗമിച്ചതോടെയാണ് രഥോത്സവത്തിന് പ്രൗഢഗംഭീരമായ സമാപനമായത്. വേദമന്ത്രങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന സംഗമം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്‍ ജനാവലിയാണ് കല്‍പ്പാത്തി അഗ്രഹാര വീഥികളിലേക്ക് ഒഴുകിയെത്തിയത്.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങള്‍ക്ക് പുറമെ പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങളാണ് സംഗമത്തില്‍ അണിനിരന്നത്. 'ഹര ഹര മഹാദേവ, ശംഭോ ശങ്കര' വിളികളോടെ ഭക്തര്‍ വടംവലിച്ച് രഥങ്ങളെ തേരുമുട്ടിയിലേക്ക് എത്തിച്ചു. പൂക്കളാലും വര്‍ണ്ണത്തോരണങ്ങളാലും അലങ്കരിച്ച കൂറ്റന്‍ രഥങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയ നിമിഷം അഗ്രഹാര വീഥികളില്‍ ഭക്തിയുടെ അലയൊലികള്‍ തീര്‍ത്തു.

രഥസംഗമത്തിന് മുന്നോടിയായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും അഭിഷേകങ്ങളും നടന്നു. രാവിലെ മുതല്‍ തന്നെ അഗ്രഹാര വീഥികളില്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. തമിഴ് ബ്രാഹ്‌മണ സമൂഹത്തിന്റെ തനത് ആചാരങ്ങളും സംഗീതോത്സവവും രഥോത്സവത്തിന് കൂടുതല്‍ മിഴിവേകി. പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രഥം വലിക്കാനും ദര്‍ശനം നടത്താനും ആവേശത്തോടെ പങ്കുചേര്‍ന്നു.

ഉത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് കല്‍പ്പാത്തിയില്‍ ഒരുക്കിയിരുന്നത്. ഗതാഗത നിയന്ത്രണങ്ങളും കുടിവെള്ളം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി ഏര്‍പ്പെടുത്തിയിരുന്നു. ദേവരഥ സംഗമം പൂര്‍ത്തിയായതോടെ ക്ഷേത്രങ്ങളില്‍ കൊടിയിറക്ക ചടങ്ങുകള്‍ നടന്നു.

Related articles

See all
Popular News

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

Popular News

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പ...

Popular News

പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് മരണം; 2 പേരുടെ നില ഗുരുതരം

Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Save your stories

Sign in