Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

കൽപ്പാത്തിയിൽ ഇന്ന് രണ്ടാം തേര്! രഥസം​ഗമം നാളെ; ആഘോഷനിറവിൽ അ​ഗ്രഹാരവീഥികൾ

പാലക്കാട്: കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രോത്സവങ്ങളിലൊന്നായ കല്‍പ്പാത്തി രഥോത്സവത്തിന്റെ രണ്ടാം തേരുത്സവ ദിനമായ ഇന്ന് അഗ്രഹാര വീഥികള്‍ ഭക്തിസാന്ദ്രമായി. പുതിയ കല്‍പ്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ ആറ് മണി മുതല്‍ ആരംഭിച്ച വിശേഷാല്‍ പൂജകള്‍ക്കും വേദമന്ത്രങ്ങളുടെ അകമ്പടിയോടെയുള്ള ചടങ്ങുകള്‍ക്കും ശേഷമാണ് രഥാരോഹണം നടന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത രഥോത്സവ സദ്യയും (അന്നദാനം) ആരംഭിച്ചു. വൈകീട്ട് നാല് മണിയോടെ അഗ്രഹാര വീഥികളിലൂടെയുള്ള രഥപ്രദക്ഷിണം വീണ്ടും പുനരാരംഭിക്കും.

ഒന്നാം തേരുത്സവ ദിനമായ ഇന്നലെയാണ് കല്‍പ്പാത്തി തെരുവുകളില്‍ ദേവരഥ പ്രദക്ഷിണത്തിന് ആവേശോജ്ജ്വലമായ തുടക്കമായത്. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളാണ് ഇന്നലെ പ്രദക്ഷിണം ആരംഭിച്ചത്. ഞായറാഴ്ച കൊടിയേറിയത് മുതല്‍ കല്‍പ്പാത്തിയിലെ നാല് അഗ്രഹാരങ്ങളിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴ് ബ്രാഹ്‌മണ സമൂഹത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് എത്തിച്ചേരുന്നത്.

മൂന്നാം തേരുത്സവ നാളായ നാളെയാണ് (തിങ്കളാഴ്ച) രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം നടക്കുക. നാളെ പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങള്‍ കൂടി പ്രദക്ഷിണത്തിനിറങ്ങും. വൈകീട്ടോടെ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള തേരുമുട്ടിയില്‍ ആറ് രഥങ്ങളും മുഖാമുഖം എത്തുന്നതോടെയാണ് ഭക്തിനിര്‍ഭരമായ ദേവരഥ സംഗമത്തിന് വേദിയാകുന്നത്. ഉത്സവത്തോടനുബന്ധിച്ച് കല്‍പ്പാത്തിയിലും പരിസരപ്രദേശങ്ങളിലും പോലീസ് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related articles

See all
Popular News

ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പ...

Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

ചാല സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ജ്വല്ലറി ഉടമകള്‍ തമ്മിലുള്ള വൈരാഗ്യമോ? മാളവിക ജ്വല്ലറി ഉട...

Save your stories

Sign in