പാലക്കാട്: പാലക്കാട് - കുളപ്പുള്ളി പാതയില്‍ മനിശ്ശീരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12.30-ഓടെയാണ് സംഭവം. സൗത്ത് പനമണ്ണ സ്വദേശി വൈശാഖ്, ഒപ്പമുണ്ടായിരുന്ന വാസു എന്നിവരാണ് മരണപ്പെട്ടത്. കാര്‍ ഓടിച്ചിരുന്നത് വൈശാഖാണെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍ കാറിലുണ്ടായിരുന്ന പനമണ്ണ, കണ്ണിയംപുറം സ്വദേശികളായ നിതിന്‍, ഗോവിന്ദ്, ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വാണിയംകുളം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആദ്യം റോഡരികിലെ കലുങ്കിലും തുടര്‍ന്ന് മരത്തിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് ഷൊര്‍ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി കാറിന്റെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയ അഞ്ചുപേരെയും പുറത്തെടുത്തത്.
പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് മരണം; 2 പേരുടെ നില ഗുരുതരം