തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ സി.പി.എം നേതാവ് വി. ശിവന്‍കുട്ടി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായ മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ഇപ്പോള്‍ ഇത്തരമൊരു പ്രസ്താവന നടത്താന്‍ ശിവന്‍കുട്ടിയെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു.
പി.എം. ശ്രീ പദ്ധതിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ മുന്നണിയുടെ പൊതുനിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. മുന്നണി തീരുമാനിച്ച ആ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ സി.പി.ഐയും സി.പി.എമ്മും ഒരുപോലെ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നില്ല, മുന്നണി നിലപാടിൽ ഉറച്ചുനിൽക്കണം; തുറന്നടിച്ച് ബിനോയ് വിശ്വം