Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ന്യൂസിലൻഡ് 368-ന് പുറത്ത്; കിവീസിനെതിരെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം; രാഹുലിനും ജയ്സ്വാളിനും അർദ്ധസെഞ്ച്വറി

ന്യൂസിലൻഡ് 368-ന് പുറത്ത്; കിവീസിനെതിരെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം; രാഹുലിനും ജയ്സ്വാളിനും അർദ്ധസെഞ്ച്വറി

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയർക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. കിവീസിന്റെ ഒന്നാം ഇന്നിങ്സ് 368 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന മികച്ച നിലയിലാണ്. അർധ സെഞ്ച്വറി നേടി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ യശസ്വി 89 പന്തിൽ 16 ഫോറുകളുടെ അകമ്പടിയോടെ 85 റൺസെടുത്താണ് പുറത്തായത്. ഇന്ത്യയ്ക്ക് അതിവേഗ തുടക്കം നൽകിയ ശേഷമാണ് താരം മടങ്ങിയത്. നിലവിൽ 43 റൺസുമായി കെ.എൽ. രാഹുലും, വൺഡൗണായി എത്തിയ ദേവ്ദത്ത് പടിക്കലുമാണ് ക്രീസിലുള്ളത്.

നേരത്തെ, ഒന്നാം ദിനത്തിൽ ഇന്ത്യൻ ബൗളർമാരെ വെള്ളംകുടിപ്പിച്ച ഹെന്റി നിക്കോൾസ്-ഗ്ലെൻ ഫിലിപ്സ് സഖ്യം ഒഴികെയുള്ള മറ്റ് ന്യൂസിലൻഡ് ബാറ്റർമാർക്കൊന്നും രണ്ടാം ദിനത്തിലും ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. 21 ഫോറുകളടക്കം 175 റൺസുമായി ഹെന്റി നിക്കോൾസ് പുറത്താകാതെ നിന്നു. 14 ഫോറുകളുടെ സഹായത്തോടെ 118 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് കിവീസ് നിരയിലെ മറ്റൊരു പ്രധാന സ്കോറർ.

ഇന്ത്യൻ ബൗളിംഗ് നിരയിൽ ആദ്യ ദിനം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രിത് ബുംറ, രണ്ടാം ദിവസം ഒരു വിക്കറ്റ് കൂടി സ്വന്തമാക്കി തന്റെ വിക്കറ്റ് നേട്ടം നാലായി ഉയർത്തി. ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും, അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും, പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി കിവീസ് ഇന്നിങ്സ് വേഗത്തിൽ അവസാനിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയുമായി ശുഭ്മാൻ ഗില്ലും സംഘവും; ഇന്ത്യ-ന്യൂസിലൻഡ്...

Popular News

വിടവാങ്ങല്‍ മത്സരമില്ലാതെ 'തല'യുടെ പടിയിറക്കം; ഐപിഎല്ലില്‍ നിന്ന് വിരമിച്ച് എം.എസ്. ധോണി;...

Popular News

സ്പെയിനിന്റെ അപരാജിത കുതിപ്പിന് വിരാമം; നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിന്റെ ചരിത്രവിജയം; സ്പെയിനിനെ...

Save your stories

Sign in