വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ‘ചടങ്ങി’ന്റെ ചിത്രീകരണം വണ്ടൂരിൽ പൂർത്തിയായി. തിയേറ്റർ ഓഫ് ഡ്രീംസ്, എം. സ്റ്റാർ എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മലവെട്ടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് സൂര്യയാണ്.
ഒരു വീടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ഫാമിലി ഹ്യൂമർ, ഹൊറർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഹൊററിനും നർമ്മത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മീനാക്ഷി മാധവനാണ് നായിക. സുരേഷ് കൃഷ്ണ, ജഗദീഷ്, സോനാ നായർ, നിഹാൽ നിസ്സാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങി വ്യത്യസ്ത തലമുറകളിൽപ്പെട്ട ജനപ്രിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന ചില പ്രത്യേക സർപ്രൈസുകൾ കൂടി ഈ ചിത്രത്തിലുണ്ടെന്നും, വരും ദിവസങ്ങളിലെ അപ്‌ഡേറ്റുകളിലൂടെ അവ പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. അഭിജിത്ത് സൂര്യ, വിഷ്ണു വിനോദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: സംഗീതം - ബിബിൻ അശോക്, ഛായാഗ്രഹണം - ഹലോ റഷാദ്, എഡിറ്റിംഗ് - കണ്ണൻ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, കലാസംവിധാനം - അഖിൽ രാജ് ചിറയിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രജീഷ് വേലായുധൻ, ആക്ഷൻ - കലൈ കിംഗ്സ്റ്റൺ, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ - സാജൻ ആർ. ശാരദ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സുഹൈൽ വരട്ടിപ്പള്ളിയാൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്, സ്റ്റിൽസ് - ഷെയ്ൻ സാബുറ, ഡിസൈൻ - ഓൾഡ് മങ്ക്സ്, പി.ആർ.ഒ - വാഴൂർ ജോസ്.