Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് കരുതലായി യു.ഡി.എഫ് സർക്കാർ; ഒന്നാം റാങ്കുകാർക്ക് സൂപ്പർ ന്യൂമററി നിയമനം നൽകാൻ മന്ത്രിസഭായോഗം

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് കരുതലായി യു.ഡി.എഫ് സർക്കാർ; ഒന്നാം റാങ്കുകാർക്ക് സൂപ്പർ ന്യൂമററി നിയമനം നൽകാൻ മന്ത്രിസഭായോഗം

തിരുവനന്തപുരം: കഠിനാധ്വാനം ചെയ്ത് പി.എസ്.സി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയിട്ടും മുൻ സർക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കരുതലായി യു.ഡി.എഫ് സർക്കാർ. കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാർക്ക് നിലവിൽ തസ്തികകളില്ലെന്ന സാങ്കേതിക തടസ്സം മറികടന്ന്, സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നയിച്ച 'പുതുയുഗ യാത്രയ്ക്കിടെ' നേരിൽ കണ്ട് സങ്കടം അറിയിച്ച ഉദ്യോഗാർത്ഥികൾക്ക് നൽകിയ വാഗ്ദാനമാണ് യു.ഡി.എഫ് സർക്കാർ ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

സോഷ്യോളജി, ഫിലോസഫി, ഉറുദു എന്നീ വിഷയങ്ങളിലെ ഒന്നാം റാങ്കുകാർക്കാണ് സർക്കാരിന്റെ ഈ ചരിത്രപരമായ തീരുമാനത്തിലൂടെ നിയമനം ലഭിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് അശാസ്ത്രീയമായ തസ്തിക നിർണയത്തിലൂടെയും അധ്യയനസമയ പുനഃക്രമീകരണത്തിലൂടെയും ഒഴിവുകൾ ഇല്ലാതാക്കിയതിനാൽ ഈ റാങ്കുകാർക്ക് നിയമനം ലഭിച്ചിരുന്നില്ല. എന്നാൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ റാങ്ക് പട്ടികകളുടെ കാലാവധി നവംബർ വരെ നീട്ടിനൽകി ഉദ്യോഗാർത്ഥികളെ ചേർത്തുപിടിക്കുകയായിരുന്നു.

സാങ്കേതികതകളിൽ തട്ടി അർഹരായ ഉദ്യോഗാർത്ഥികളുടെ ഭാവി നശിക്കരുതെന്ന നിർബന്ധബുദ്ധിയോടെയാണ് മന്ത്രിസഭ പ്രത്യേക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതിന് മുൻപ് തന്നെ നിയമനം ഉറപ്പാക്കാനും, ഭാവിയിൽ സ്ഥിരം ഒഴിവുകൾ വരുമ്പോൾ ഇവരെ അതിലേക്ക് ക്രമീകരിക്കാനുമാണ് തീരുമാനം. മുൻ സർക്കാർ ഉദ്യോഗാർത്ഥികളോട് കാണിച്ച നീതികേട് ഒരിക്കലും ആവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ആദ്യ 100 ദിനത്തിനുള്ളിൽ തന്നെ ലോ കോളേജുകളിലെ റാങ്ക് പട്ടികയിൽ നിന്ന് 35 പേർക്ക് നിയമനം നൽകി മാതൃകയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് പി.എസ്.സി ലിസ്റ്റുകളിൽ നിന്നും പരമാവധി പേർക്ക് നിയമനം നൽകാനുള്ള നടപടികൾ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വേഗത്തിലാക്കുന്നത്. വർഷങ്ങളോളം കണ്ണീരോടെ കാത്തിരുന്ന സമർത്ഥരായ ഉദ്യോഗാർത്ഥികൾക്ക് യു.ഡി.എഫ് സർക്കാരിന്റെ ഈ തീരുമാനം വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്.

Related articles

See all
Popular News

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; ഗ്രൂപ്പ് അപകട ഇൻഷുറൻസ് 15 ലക്ഷം രൂപയാക്കി ഉയർത്തി സർക്ക...

Popular News

"വാഗ്ദാനങ്ങൾ പ്രവൃത്തിയിലൂടെ തെളിയിച്ച ആറുമാസം"; ജനക്ഷേമത്തിലും വികസനത്തിലും ചരിത്രമുന്നേറ...

Popular News

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തം; മറ...

Popular News

സംസ്ഥാനത്ത് പുതിയ മദ്യനയം നവംബര്‍ 30-ന് മുമ്പ് പ്രഖ്യാപിക്കും; എൽഡിഎഫ് നയം അതേപടി തുടരില്ല...

Save your stories

Sign in