Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

സിദ്ദിഖും ഷഹീൻ സിദ്ദിഖും, ബാബുരാജും അക്ഷയും വീണ്ടും ഒന്നിക്കുന്നു; 'ക്രിംസൺ പിയർ' കോഴിക്കോട് ആരംഭിച്ചു

സിദ്ദിഖും ഷഹീൻ സിദ്ദിഖും, ബാബുരാജും അക്ഷയും വീണ്ടും ഒന്നിക്കുന്നു; 'ക്രിംസൺ പിയർ' കോഴിക്കോട് ആരംഭിച്ചു

ബ്ലൂ ഹെയ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പ്രശാന്ത് പത്മനാഭൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ക്രിംസൺ പിയർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. പ്രശസ്ത നടൻ സിദ്ദിഖാണ് സിനിമയുടെ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്.


പ്രധാന താരനിരയും പുതുമുഖ നായികമാരും:

റൊമാൻസിനും ഹ്യൂമറിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, വിജിലേഷ്, അനു, ഷെമി, ജിത്തു അഭിമന്യു, മനു പ്രശാന്ത്, ശിവദാസ് കണ്ണൂർ, രഞ്ജിത്ത്, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പുതുമുഖങ്ങളായ അമൃതവർഷിണി, നന്ദിത എസ്. ചെറിയാൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.


അച്ഛനും മക്കളും ഒന്നിക്കുന്ന അപൂർവ്വത:

മലയാള സിനിമയിലെ രണ്ട് പ്രമുഖ താരകുടുംബങ്ങളിലെ അച്ഛനും മക്കളും ഒരുമിക്കുന്നു എന്ന പ്രത്യേകതയും 'ക്രിംസൺ പിയറി'നുണ്ട്. 'ആരം' എന്ന ചിത്രത്തിനു ശേഷം സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ, ബാബുരാജിന്റെ മകൻ അക്ഷയ് ബാബുരാജിന്റെ രണ്ടാമത്തെ ചിത്രമായ 'ക്രിംസൺ പിയറി'ലും അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.


സംഗീതവും ഛായാഗ്രഹണവും:

സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ബിജിബാലാണ് സംഗീതം പകരുന്നത്. പ്രമോദ് കെ. പിള്ള ഛായാഗ്രഹണവും, രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.


മറ്റ് അണിയറപ്രവർത്തകർ:

ആക്ഷൻ: ബില്ല ജഗൻ, പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വാരാപ്പുഴ, പ്രൊഡക്ഷൻ ഡിസൈനർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജബ്ബാർ മതിലകം, മേക്കപ്പ്: മനോജ് അങ്കമാലി, ആർട്ട്: ശ്രീകുമാർ ആലപ്പുഴ, കോസ്റ്റ്യൂംസ്: കുക്കു ജീവൻ, ഫിനാൻസ് കൺട്രോളർ: പ്രശാന്ത് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർമാർ: അരുൺ ബാലൻ, എ.എൽ. അജിത് കുമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ: നിതീഷ് കോഴിക്കോട്, ബിബി, ശ്രീരാജ് കെ, പ്രൊഡക്ഷൻ മാനേജർ: പ്രശാന്ത് മുണ്ടേല, സ്റ്റിൽസ്: അജീഷ് ആവണി, പി.ആർ.ഒ: എ.എസ്. ദിനേശ്.

Related articles

See all
Popular News

കണ്ണുനനയിപ്പിച്ച് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം; കുഞ്ചാക്കോ ബോബൻ ചിത്രം 'ഹെയിൽ മേരി'യിലെ...

Popular News

ചായക്കപ്പുമേന്തി പൊട്ടിച്ചിരിച്ച് സംഗീത് പ്രതാപും മമിത ബൈജുവും; ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗ...

Popular News

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; നവംബർ 20-...

Entertainment

ദുൽഖർ സൽമാന്റെ ‘ആകാശത്തിൽ ഒരു താരകം’ ട്രെയിലർ പുറത്തിറങ്ങി; ചിത്രം നവംബർ 20-ന് തിയേറ്ററുകള...

Save your stories

Sign in