Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Messi Kerala Visit| മെസിയും സംഘവും കേരളത്തിലത്തെും; നവംബറില്‍ സൗഹൃദമത്സരം; സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Messi Kerala Visit|  മെസിയും സംഘവും കേരളത്തിലത്തെും; നവംബറില്‍ സൗഹൃദമത്സരം; സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളം സന്ദര്‍ശിച്ച് സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബര്‍ 10നും 18നും ഇടയിലായിരിക്കും മത്സരം നടക്കുക. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാനും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എഎഫ്എ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും കേരളത്തിലെത്തും. അടുത്ത ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ തയ്യാറെടുപ്പിന്റെ ഭാഗം കൂടിയായിരിക്കും ഈ സൗഹൃദമത്സരം. ഇതിനുമുമ്പ് 2011 സെപ്റ്റംബറിലാണ് മെസി ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീനയുടെ നായകനായി മെസി ആദ്യമായി കളിച്ച സൗഹൃദ മത്സരമായിരുന്നു അത്.

Related articles

See all
Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Save your stories

Sign in