Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചു കേരള സ്പോർട്സ് ജേർണലിറ്റ്സ് അസോസിയേഷൻ നൽകുന്ന മികച്ച ആൺ അത് ല റ്റിനുള്ള യു. എച്ച്. സിദ്ധിക്ക് മെമ്മോറിയൽ അവാർഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കനും പെൺകുട്ടികളുടെ വിഭാഗത്തിൽ പി. ടി. ബേബി മെമ്മോറിയൽ അവാർഡ് അനാമിക അജേഷിനും.

ഇന്നലെ കായികമേളയുടെ മുഖ്യ വേദിയായ എൻഐടി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത കായികതാരങ്ങളായ പ്രീജ ശ്രീധരൻ, പി. യു. ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്ന് ഇരുവർക്കും അവാർഡുകൾ സമ്മാനിച്ചു. 5000 രൂപയും ഫലകവും അടങ്ങുന്നതായിരുന്നു അവാർഡ്.

തിരുവനന്തപുരം G. V. രാജ സ്കൂളിലെ ശ്രീഹരി ജൂനിയർ വിഭാഗം 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മീറ്റ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസ്സിലെ അനാമിക സീനിയർ പെൺകുട്ടികളുടെ 100 mtr ഹർഡിൽസിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടി. കൂടാതെ 4×100, 4×400 മീറ്റർ റിലേകളിൽ സ്വർണ്ണവും 400 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി.

അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിൻ സെക്രട്ടറിയും കോച്ചുമായ പി ഐ ബാബു, മുൻ ഇന്ത്യൻ കോച്ച് കെ. എസ്. അജിമോൻ, അത്ലറ്റിക് കോച്ച് ഡോ. ജിമ്മി ജോസഫ്, കായിക മാധ്യമപ്രവർത്തകൻ ജോമിച്ചൻ ജോസ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡുകൾ തീരുമാനിച്ചത്.

ചടങ്ങിൽ കേരള സ്പോർട്സ് ജേർണലിസ്റ്റ്സ് അസോസിയേഷൻ സെക്രട്ടറി സി. കെ. രാജേഷ് കുമാർ അവാർഡ് നേതാക്കളെ പരിചയപ്പെടുത്തി. രക്ഷാധികാരികളായ ജോയ് നായർ, കമാൽ വരദൂർ, കെ. വിശ്വനാഥ്‌, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോബി ജോർജ്, വിനോദ് ദാമോദരൻ മറ്റു അസോസിയേഷൻ അംഗങ്ങൾ കായിക മാധ്യമ പ്രവർത്തകർ, സംഘാടകർ തുടങ്ങിയവർ പങ്കെടുത്തു.




Related articles

See all
Popular News

ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാള്‍ ധോണിയല്ല': തലയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡ...

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Save your stories

Sign in