Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,2012 പോയിന്റോടെ സ്വർണ്ണക്കപ്പ് തിരുവനന്തപുരത്തിന്

ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ 68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറങ്ങി. ട്രാക്കിലും ഫീൽഡിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത മലപ്പുറം ജില്ല അത്‌ലറ്റിക്‌സിൽ തുടർച്ചയായ മൂന്നാം തവണയും കിരീടം നേടി ഹാട്രിക് നേട്ടം...

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,2012 പോയിന്റോടെ സ്വർണ്ണക്കപ്പ് തിരുവനന്തപുരത്തിന്



കോഴിക്കോട്: ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഗെയിംസിലും അക്വാട്ടിക്‌സിലും ആധിപത്യം പുലർത്തി 2012.3 പോയിന്റുകൾ വാരിക്കൂട്ടിയ തിരുവനന്തപുരം ജില്ല മേളയിലെ ഓവറോൾ ചാമ്പ്യന്മാരായി സ്വർണ്ണക്കപ്പ് സ്വന്തമാക്കി. 965.3 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനത്തും 923.3 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തുമെത്തി. ഗെയിംസ് ഇനങ്ങളിൽ നിന്ന് മാത്രം 151 സ്വർണ്ണമടക്കം 1310 പോയിന്റും, അക്വാട്ടിക്‌സിൽ 606 പോയിന്റും നേടിയാണ് തിരുവനന്തപുരം മുന്നേറ്റം നടത്തിയത്.

അതേസമയം, അത്‌ലറ്റിക്‌സിൽ 204.3 പോയിന്റോടെ മലപ്പുറം ജില്ല ജേതാക്കളായി ഹാട്രിക് കിരീടം നേടി. 19 സ്വർണ്ണവും 23 വെള്ളിയും 19 വെങ്കലവുമാണ് മലപ്പുറം ട്രാക്കിൽ നിന്നും ഫീൽഡിൽ നിന്നുമായി കരസ്ഥമാക്കിയത്. അത്‌ലറ്റിക്‌സിൽ 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതുമെത്തി.

സ്‌കൂളുകളുടെ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ മലപ്പുറത്തെ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യന്മാരായി ചരിത്രം കുറിച്ചു. 75.3 പോയിന്റോടെയാണ് ഐഡിയൽ സ്‌കൂൾ ഒന്നാമതെത്തിയത്. ഐഡിയൽ കടകശ്ശേരിക്ക് പുറമെ കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ സ്‌കൂൾ പുറത്തെടുത്ത മികച്ച പ്രകടനമാണ് അത്‌ലറ്റിക്‌സിൽ മലപ്പുറത്തെ ഒന്നാമതെത്തിച്ചത്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in