Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. ജയത്തോടടുപ്പിച്ച മത്സരത്തിൽ അവസാന എട്ട് പന്തുകളിൽ നാല് വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയാണ് കേരളം ഒരു റണ്ണിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയുടെ പോരാട്ടം 9 വിക്കറ്റിന് 107 റൺസിൽ അവസാനിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ ടി. ഷാനിയുടെ അർധസെഞ്ചുറിയാണ് (46 പന്തിൽ 52) ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സഹഓപ്പണർ കിരൺ നവ്ഗിരെ (23), വി. ദൃശ്യ (11) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ത്രിപുരയ്ക്കായി സെബിക ദാസ്, പ്രിയങ്ക ആചാർജി, അംബേഷ ദാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുര ഒരുഘട്ടത്തിൽ 5 വിക്കറ്റിന് 94 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. അവസാന 12 പന്തിൽ ജയിക്കാൻ 15 റൺസ് മാത്രം വേണമെന്നിരിക്കെയാണ് സജന സജീവൻ എറിഞ്ഞ അവസാന ഓവറിൽ മത്സരം മാറിമറിഞ്ഞത്. അന്നപൂർണ്ണ ദാസിനെ (22) സജന സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കിയപ്പോൾ, തൊട്ടടുത്ത പന്തുകളിൽ രണ്ട് റണ്ണൗട്ടുകൾ കൂടി പിറന്നതോടെ ത്രിപുര പതറി. 4 ഓവറിൽ 21 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ സജന സജീവനാണ് മത്സരത്തിലെ താരം. മുൻപ് പഞ്ചാബിനോട് ഒരു റണ്ണിന് തോറ്റ കേരളത്തിന് ഈ വിജയം മധുരപ്രതികാരമായി.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in