Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിസ്‌ലേരി കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി എഫ്എസ്എസ്എഐ

ബിസ്‌ലേരി കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി എഫ്എസ്എസ്എഐ

ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പാക്കേജ്ഡ് കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാംപിളുകൾ ലബോറട്ടറി പരിശോധനയിൽ സുരക്ഷിതമല്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കർശന നടപടി.

ബിസ്‌ലേരി ഇന്റർനാഷണലിന്റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറൽ വാട്ടർ ഒഴികെയുള്ളത്) സാംപിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ ബ്രോമേറ്റ് സാന്നിധ്യം കണ്ടെത്തിയതോടെ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാംപിൾ സുരക്ഷിതമല്ലെന്ന് എഫ്എസ്എസ്എഐ പ്രഖ്യാപിച്ചു. തുടർന്ന് കമ്പനിയുടെ അപ്പീലിന്റെ അടിസ്ഥാനത്തിൽ സാംപിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. എന്നാൽ, അവിടെ നടത്തിയ പരിശോധനയിലും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തുകയും വെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

ലബോറട്ടറി പരിശോധനകളിലെ കണ്ടെത്തലുകൾ സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ഗുരുതരമായ ചട്ടലംഘനങ്ങളാണ് വ്യക്തമാക്കുന്നതെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസ്‌ലേരിക്കെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയത്. ഈ വർഷം ഭക്ഷ്യവ്യവസായ സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികൾക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ എനർജി ഡ്രിങ്ക്, മദ്യപാനീയങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾക്കെതിരെയും അതോറിറ്റി കർശന നടപടികൾ സ്വീകരിച്ചിരുന്നു



Related articles

See all
Popular News

സാധാരണക്കാരന്റെ നടുവൊടിച്ച് അരിവിലക്കയറ്റം; മൂന്ന് മാസത്തിനിടെ വർധിച്ചത് 30 രൂപ വരെ

Popular News

വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്

Popular News

മുട്ടവില കുതിക്കുന്നു; കോഴിമുട്ട 9.50 രൂപയും താറാവ് മുട്ട 18 രൂപയും കടന്നു

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Save your stories

Sign in