Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി പിടിവീഴും; 5,000 രൂപ വരെ തത്സമയ പിഴ, അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി പിടിവീഴും; 5,000 രൂപ വരെ തത്സമയ പിഴ, അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

ശബരിമല: പമ്പാ നദിയിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര ഉത്തരവിറക്കി. നിർദ്ദേശം ലംഘിച്ച് പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നവംബർ 22 മുതൽ രണ്ടു മാസത്തേക്കാണ് നിരോധനം പ്രാബല്യത്തിലുള്ളത്.

ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും തീർത്ഥാടകർ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്യേണ്ടി വരുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പാ നദിയിലെയും സ്നാനഘട്ടങ്ങളിലെയും മലിനീകരണം പൂർണ്ണമായും തടയുകയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.

പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ബി.എൻ.എസ്.എസ് (BNSS) സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് നിയമലംഘകരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കുക. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പാ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിനും നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന ശക്തിപ്പെടുത്തി പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്താനും, തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


Related articles

See all
Popular News

തിരക്കൊഴിഞ്ഞു, മനംനിറഞ്ഞ് അയ്യപ്പദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങൾ

Popular News

വിശ്രമിക്കാം, നാമം ജപിക്കാം; ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി സ്റ്റേഷനുകളിൽ വിരിപ്പന്തല...

Popular News

ക്യൂ നിൽക്കാതെ അപ്പവും അരവണയും; ശബരിമലയിൽ യു.പി.ഐ വെൻഡിങ് മെഷീനുകൾ എത്തി

Popular News

തീർത്ഥാടകർക്ക് കൈത്താങ്ങായി ശബരി പോർട്ടൽ; വെർച്വൽ ക്യൂ മുതൽ പരാതി പരിഹാരം വരെ ഒറ്റ കുടക്കീ...

Save your stories

Sign in