മുംബൈ: പ്രശസ്ത പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈ മലയാളിയായ ലിബിന്‍ മാത്യുവാണ് വരന്‍. മുംബൈ ഡോംബിവലിയിലെ മാര്‍ത്തോമ പള്ളിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയിലെ ഡോംബിവലിയിലായിരിക്കും വിവാഹമെന്ന് റിമി നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ലിബിന്‍ ജനിച്ചുവളര്‍ന്ന സ്ഥലമായതിനാലാണ് വിവാഹവേദിയായി ഡോംബിവലി തിരഞ്ഞെടുത്തത്.
വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റിമി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരിക കുറിപ്പും ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ മനോഹരമായ അനുഗ്രഹങ്ങളായി മാറാറുണ്ടെന്നും, ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും താരം കുറിച്ചു.
സംഗീതവേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമിയുടെ പുതിയ ജീവിതയാത്രയ്ക്ക് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ നേരുന്നത്.
ഗായിക റിമി ടോമി വിവാഹിതയായി; വരൻ മുംബൈ മലയാളി ലിബിൻ മാത്യു