Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് മികച്ച സ്വീകരണം

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് മികച്ച സ്വീകരണം

കൊച്ചി: ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെ.യും ചേർന്ന് നിർമ്മിച്ച മലയാള ചിത്രം ‘ഹാഫി’ന്റെ (HALF) ഏഷ്യൻ പ്രീമിയർ 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ IFFI ഗോവയിൽ നടന്നു. പനാജിയിലെ പി.വി.ആർ.-ഐനോക്സ് ഓഡിറ്റോറിയം 4-ൽ നടന്ന പ്രത്യേക പ്രദർശനം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. ചിത്രത്തിന്റെ റെഡ് കാർപെറ്റ് ചടങ്ങിനും പ്രദർശനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

നവംബർ 24-ന് വൈകിട്ട് 5.30-ന് നടന്ന റെഡ് കാർപെറ്റ് ചടങ്ങിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ രഞ്ജിത്ത് സജീവ്, അമല പോൾ, അബ്ബാസ്, ഐശ്വര്യ രാജ്, ശ്രീകാന്ത് മുരളി എന്നിവരും നിർമ്മാതാവ് ആൻ സജീവും പങ്കെടുത്തു. തുടർന്ന് വൈകിട്ട് ആറിന് ആരംഭിച്ച 110 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനത്തിന് ഓഡിറ്റോറിയം പൂർണ്ണമായും നിറഞ്ഞു. ചിത്രത്തിന്റെ പ്രമേയവും അവതരണശൈലിയും ആക്ഷൻ പശ്ചാത്തലവും പ്രേക്ഷകരുടെ ശ്രദ്ധ നേടി. പ്രദർശനത്തിന് മുന്നോടിയായി താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത വാർത്താസമ്മേളനവും നടന്നു. ചിത്രത്തിന്റെ പ്രമേയം, കഥാപാത്രങ്ങൾ, ചിത്രീകരണ അനുഭവങ്ങൾ, രാജ്യാന്തര ചലച്ചിത്രമേളകളിലൂടെയുള്ള യാത്ര എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഫന്റാസ്റ്റിക് ഫെസ്റ്റ്, സിറ്റ്ജസ് ഫിലിം ഫെസ്റ്റിവൽ, ബിയോണ്ട് ഫെസ്റ്റ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണ് ‘ഹാഫ്’. ടൊറന്റോ ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്‌നസ് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാളചിത്രമെന്ന നേട്ടവും ‘ഹാഫ്’ സ്വന്തമാക്കിയിരുന്നു.

ജനുവരിയിൽ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ സംജദും പ്രവീൺ വിശ്വനാഥുമാണ്. പാപ്പിനു ഛായാഗ്രഹണവും മഹേഷ് ഭുവനേന്ത് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വിഷ്ണു ഗോവിന്ദാണ് സൗണ്ട് ഡിസൈനർ. മിഥുൻ മുകുന്ദൻ സംഗീതവും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

Related articles

See all
Popular News

സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി; മകരവിളക്ക് ദിനത്തിൽ റിലീസ്

Popular News

സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്...

Popular News

മ്യൂസിക് ക്രൈം ത്രില്ലറുമായി 'റീസൺ ചാപ്റ്റർ വൺ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ചിത...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Save your stories

Sign in