Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യം നിർത്തിവെച്ചു

ഇടുക്കിയിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായി. ആദ്യ മയക്കുവെടി ഏറ്റിട്ടും ആന മയങ്ങാത്തതിനെ തുടർന്ന് ദൗത്യസംഘം തുടർനടപടികൾ താൽക്കാലികമായി നിർത്ത...

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യം നിർത്തിവെച്ചു
ഇടുക്കിയില്‍ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായി. ആദ്യ മയക്കുവെടി ഏറ്റിട്ടും ആന മയങ്ങാത്തതിനെ തുടര്‍ന്ന് ദൗത്യസംഘം തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രണ്ടാമത്തെ ഡോസ് മയക്കുവെടിയും ലക്ഷ്യത്തിലെത്തിയില്ല. പ്രതികൂല കാലാവസ്ഥയും സാഹചര്യം അനുകൂലമല്ലാത്തതും ദൗത്യം നീട്ടിവയ്ക്കാന്‍ കാരണമായി.

ഉച്ചയ്ക്ക് 3.38-ഓടെ ഓമനക്കുഴി ഭാഗത്തുവച്ചാണ് ചക്കക്കൊമ്പന് ആദ്യ മയക്കുവെടി നല്‍കിയത്. വെടിയേറ്റതിനു പിന്നാലെ കുറച്ചുദൂരം ഓടിയ ആന പിന്നീട് ഒരിടത്ത് നിലയുറപ്പിച്ചു. മയക്കത്തിന്റെ ലക്ഷണങ്ങളുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചെങ്കിലും ആന മയങ്ങിയില്ല. ഇതോടെ രണ്ടാമത്തെ ഡോസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും അതും ലക്ഷ്യത്തിലെത്തിയില്ല.

ദൗത്യത്തിനായി സിമന്റ് പാലത്തെ ബേസ് ക്യാമ്പില്‍ നിന്ന് കുങ്കിയാനകളെ ഓമനക്കുഴിയിലേക്ക് എത്തിച്ചിരുന്നു. ചക്കക്കൊമ്പന്‍ മയങ്ങിയാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, അനുകൂല സാഹചര്യമില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ മാറ്റിവയ്‌ക്കേണ്ടിവന്നു.

ആനയെ രാത്രി മുഴുവന്‍ നിരീക്ഷിച്ച ശേഷം പുലര്‍ച്ചെ 4.30-ഓടെ ദൗത്യം വീണ്ടും ആരംഭിക്കാനാണ് തീരുമാനം. സുരക്ഷിതമായ സാഹചര്യം ലഭിക്കാത്തതിനാല്‍ നേരത്തെ മയക്കുവെടി നല്‍കാന്‍ സാധിച്ചിരുന്നില്ല. ആനയ്ക്ക് മയക്കുമരുന്ന് നല്‍കിയാല്‍ അരമണിക്കൂറിനുള്ളില്‍ മയങ്ങുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഇന്ന് രാവിലെ 80 ഏക്കര്‍ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചക്കക്കൊമ്പനെ ആദ്യം കണ്ടെത്തിയത്. അനുയോജ്യമായ സാഹചര്യം കാത്തിരുന്നതിനാല്‍ ദൗത്യം ഉച്ചവരെ നീണ്ടുപോയിരുന്നു.


Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ഒഴിവായത് വൻ ദുരന്തം! ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മൂന്നാറിലേക്ക് പോയ ബ...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in