Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒഴിവായത് വൻ ദുരന്തം! ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മൂന്നാറിലേക്ക് പോയ ബസ് കത്തിനശിച്ചു; 49 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒഴിവായത് വൻ ദുരന്തം! ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മൂന്നാറിലേക്ക് പോയ ബസ് കത്തിനശിച്ചു; 49 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

തേനി: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 45 വിദ്യാര്‍ഥികളും 3 അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന 49 അംഗ സംഘം അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ട് കൊടൈക്കനാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് മടങ്ങുന്നതിനിടെ ഇന്ന് ഉച്ചയോടെ തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ദേവദാനപ്പെട്ടിക്ക് സമീപമായിരുന്നു അപകടം. യാത്രയ്ക്കിടെ ബസിന്റെ പിന്‍ഭാഗത്തെ ചക്രം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് തീപ്പൊരി ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ ജീവനക്കാരും അധ്യാപകരും സമയോചിതമായി ഇടപെട്ട് മുഴുവന്‍ കുട്ടികളെയും ബസില്‍ നിന്ന് പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തൊട്ടുപിന്നാലെ ബസില്‍ തീ ആളിപ്പടരുകയും പൂര്‍ണമായി അഗ്‌നിക്കിരയാകുകയുമായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഘത്തിലുണ്ടായിരുന്നവരുടെ ബാഗുകളും മറ്റ് വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.

കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ മറ്റൊരു വാഹനം ഏര്‍പ്പാടാക്കിയതായി അധികൃതര്‍ അറിയിച്ചു. അധ്യാപകരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

Related articles

See all
Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Popular News

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Save your stories

Sign in