Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യം തുടരും

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യം തുടരും

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള രണ്ടാം ദിവസത്തെ തിരച്ചിൽ വനംവകുപ്പ് അവസാനിപ്പിച്ചു. ആനയെ സുരക്ഷിതമായി മയക്കുവെടി വെക്കുന്നതിനായി അനുയോജ്യമായ തുറസ്സായ സ്ഥലം ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നത്തേക്ക് ദൗത്യം നിർത്തിവെച്ചത്.

ദൗത്യസംഘം ആനയെ പിന്തുടർന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല. വനംവകുപ്പിന് കടന്നുചെല്ലാൻ പ്രയാസമുള്ള ദുർഘടമായ പ്രദേശങ്ങളിലേക്കും ഏലത്തോട്ടങ്ങളിലേക്കുമാണ് ആന തുടർച്ചയായി നീങ്ങിക്കൊണ്ടിരുന്നത്. വൈകുന്നേരം അഞ്ച് മണിയായതോടെ വെളിച്ചം കുറഞ്ഞതും, മയക്കുവെടി വെച്ചാൽ കുങ്കിയാനകളെ കൃത്യസമയത്ത് സ്ഥലത്തെത്തിക്കാൻ സാധിക്കാത്ത സാഹചര്യവും കണക്കിലെടുത്താണ് തിരച്ചിൽ അവസാനിപ്പിച്ചത്.

അതേസമയം, ബിഎൽറാം മേഖലയിൽ വെച്ച് ആനയെ മയക്കുവെടി വെക്കരുതെന്ന് കർഷകർ വനംവകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ദൗത്യം നടത്തിയാൽ ഏലകൃഷി വ്യാപകമായി നശിക്കുമെന്നാണ് കർഷകരുടെ ആശങ്ക. നാളെ പുലർച്ചെ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിന്റെ ക്യാച്ച്‌മെന്റ് ഏരിയയിൽ വെള്ളം കുടിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. മൂന്നാം ദിവസമായ നാളെയും ദൗത്യം തുടരുമെന്ന് അധികൃതർ അറിയിച്ചു.

ചക്കക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും അനുയോജ്യമായ സ്ഥലത്തെത്തിയാലുടൻ മയക്കുവെടി വെക്കുമെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ഡി.കെ. വിനോദ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Popular News

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

Save your stories

Sign in