Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കര്‍ണാടക സംസ്കാരം നശിപ്പിക്കുന്നു, മലയാളികള്‍ക്ക് ബുദ്ധിയില്ല'; അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് പ്രതാപ് സിംഹ

'കര്‍ണാടക സംസ്കാരം നശിപ്പിക്കുന്നു, മലയാളികള്‍ക്ക് ബുദ്ധിയില്ല'; അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് പ്രതാപ് സിംഹ

ഹോക്കി ചാമ്പ്യൻഷിപ്പ് വേദിയിൽ കേരളത്തിനും മലയാളികൾക്കുമെതിരെ അധിക്ഷേപ പരാമർശങ്ങളുമായി മുൻ മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ. പരാമർശങ്ങൾ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.

കർണാടകയുടെ സംസ്കാരത്തെ മലയാളികൾ അട്ടിമറിക്കുകയാണെന്നും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ കയ്യേറി ഏകപക്ഷീയമായി പെരുമാറുകയാണെന്നും പ്രതാപ് സിംഹ ആരോപിച്ചു. ഗുണ്ടൽപേട്ടിന്റെ പകുതിയോളം ഭാഗം മലയാളികൾ കയ്യടക്കിയെന്നും കുടകിലും ഇത്തരം അതിക്രമങ്ങൾ പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിൽ തെങ്ങും കായലും അല്ലാതെ മറ്റൊന്നുമില്ലെന്ന് പരിഹസിച്ച മുൻ എംപി, മലയാളികൾ ബുദ്ധിമാന്മാരാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്വന്തം നാടിന് പുറത്ത് വരുമ്പോൾ അത് കാണിക്കാൻ കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ, പ്രത്യേകിച്ച് കുടകിലെ മലയാളി സംഘടനകൾക്കിടയിൽ ശക്തമായ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്.

പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് പ്രാദേശിക മലയാളി സംഘടനകൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൊടഗിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടർക്ക് നിവേദനം നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

കേരളത്തിലെ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് കുടകും ഗുണ്ടൽപേട്ടും. പതിറ്റാണ്ടുകളായി നിരവധി മലയാളികൾ ഈ മേഖലകളിൽ താമസിച്ചുവരുന്നുണ്ട്. കൃഷിഭൂമിയും വാണിജ്യ സ്ഥാപനങ്ങളും സ്വന്തമായി നടത്തുന്നവരും ഏറെയാണ്. പ്രദേശവാസികളുടെ അവസരങ്ങൾ മലയാളികൾ തട്ടിയെടുക്കുന്നുവെന്ന ആരോപണങ്ങൾ മുൻപും കർണാടകയിൽ ഉയർന്നിട്ടുണ്ട്.

എന്നാൽ പ്രതാപ് സിംഹയുടെ ഏറ്റവും പുതിയ പരാമർശങ്ങൾ കുടിയേറ്റം, പ്രാദേശിക സ്വത്വം, സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. ഗണേശ ശോഭായാത്രാ ആഘോഷങ്ങൾക്കിടെ വിവിധ വിഭാഗങ്ങളും ജാതികളും തമ്മിൽ സ്പർദ്ധ വളർത്തുന്ന പ്രസ്താവനകൾ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പ്രകോപനപരമായ പരാമർശങ്ങൾ എന്നിവയുടെ പേരിൽ മുൻപും ഇദ്ദേഹം വിവാദങ്ങളിലും നിയമനടപടികളിലും അകപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി; തമിഴ്‌നാട്ടിൽ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവ...

Popular News

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവി...

Popular News

രാഹുൽ ഗാന്ധി പറഞ്ഞ രാജീവ്-സോണിയ പ്രണയനിമിഷം പുനരാവിഷ്കരിച്ച് റിതേഷ് ദേശ്മുഖും; ജെനീലിയയും...

Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Save your stories

Sign in