തിരുവനന്തപുരം: ഇടുക്കി വട്ടവട കോവിലൂരിൽ ചക്ലിയ സമുദായത്തിൽപ്പെട്ടവർക്ക് പൊതു ജലസ്രോതസ്സിലിറങ്ങാനും വസ്ത്രങ്ങൾ അലക്കാനും അപ്രഖ്യാപിത വിലക്കുണ്ടെന്ന വാർത്തയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടു. വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടറോടും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ജാതി വിവേചനം സംസ്ഥാനത്ത് ഒരിടത്തും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയോട് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരിടത്തും ജാതി വിവേചനം അനുവദിക്കില്ല; കോവിലൂരിലെ ജാതി വിലക്കില്‍ മന്ത്രി കെ.എ. തുളസിയോട് അടിയന്തര നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി, കലക്ടറോട് റിപ്പോര്‍ട്ട് തേടി