Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക; കുഴിച്ചിട്ട 146 പവൻ സ്വർണം കണ്ടെടുത്തു, സൂത്രധാരന്‍ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക; കുഴിച്ചിട്ട 146 പവൻ സ്വർണം കണ്ടെടുത്തു, സൂത്രധാരന്‍ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്

തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ച കേസിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ചാലയിലെ മാളവിക ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. ഗൂഢാലോചനയിലെ പ്രധാന ആസൂത്രകന്‍ ജയറാമാണെന്ന മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇയാളെ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജയറാമിനെതിരെ മുന്‍പുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ, മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഒരു ഭാഗം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെടുത്തു. വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് 146 പവന്‍ സ്വര്‍ണം കണ്ടെത്തിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത അനൂപ് രാജ് ആണ് സ്വര്‍ണം ഇവിടെ കുഴിച്ചിട്ടത്. നേരത്തെ, പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 420 ഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതോടെ കവര്‍ച്ച ചെയ്യപ്പെട്ട മുഴുവന്‍ സ്വര്‍ണവും തിരികെ ലഭിച്ചതായാണ് പൊലീസിന്റെ വിലയിരുത്തല്‍.

ചാലയിലെ വൈഷ്ണവി ജ്വല്ലറിയുടമ നന്ദകുമാറില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. ബിസിനസ് കുടിപ്പകയെ തുടര്‍ന്ന് 25 ലക്ഷം രൂപയ്ക്ക് നല്‍കിയ ക്വട്ടേഷനാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ അനൂപ് രാജ് ആണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. കേസിലെ മുഖ്യപ്രതിയും ആറ്റുകാല്‍ ജ്വല്ലറിയുടമയുമായ അമൂല്‍ ആദ്യ ഗഡുവായി നാല് ലക്ഷം രൂപ നല്‍കിയെന്നും, പൊലീസ് പിടികൂടിയാല്‍ കേസിന്റെ മുഴുവന്‍ ചെലവുകളും ഏറ്റെടുക്കാമെന്ന് ക്വട്ടേഷന്‍ സംഘത്തിന് ഉറപ്പുനല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

സ്വര്‍ണ ബിസിനസില്‍ മറ്റുള്ളവരേക്കാള്‍ മുന്നേറിയ നന്ദകുമാറിനെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യം. ഇതിനായി അമൂലും ജയറാമും ഇവരുടെ സുഹൃത്തും ക്വട്ടേഷന്‍ സംഘാംഗവുമായ ദിലീപും നഗരത്തിലെ ഒരു ബാറില്‍ ഒത്തുചേര്‍ന്ന് പദ്ധതി തയ്യാറാക്കി. കണക്കില്‍പ്പെടാത്ത സ്വര്‍ണമായതിനാല്‍ നഷ്ടപ്പെട്ടാലും നന്ദകുമാര്‍ പൊലീസില്‍ പരാതിപ്പെടില്ലെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. ക്വട്ടേഷന്‍ സംഘത്തിലെ അനൂപ് രാജിനെ പരിചയപ്പെടുത്തിയത് ജയറാമാണെന്ന് അമൂല്‍ മൊഴി നല്‍കിയിട്ടുണ്ട്. ജയറാം നന്ദകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രതികള്‍ വെളിപ്പെടുത്തി.

കവര്‍ച്ചയ്ക്ക് ശേഷം അനൂപ് രാജും മറ്റ് മൂന്നുപേരും നാഗര്‍കോവിലിലേക്ക് കടക്കുകയും ഇടനിലക്കാരനായ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് അമൂല്‍ നാല് ലക്ഷം രൂപ ദിലീപിന് കൈമാറുകയും, മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് വഴി ഈ തുക അനൂപ് രാജിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയുമായിരുന്നു. കവര്‍ച്ച നടന്ന ദിവസം രാവിലെയും 85 ഗ്രാം സ്വര്‍ണം വിറ്റ് 10 ലക്ഷം രൂപ വാങ്ങിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Related articles

See all
Popular News

സോണിയ ജി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇല്ലാത്ത ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് ഞാന്‍ വിധേയനാകുമ...

Popular News

ചാല സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ജ്വല്ലറി ഉടമകള്‍ തമ്മിലുള്ള വൈരാഗ്യമോ? മാളവിക ജ്വല്ലറി ഉട...

Popular News

'മോദി ചോദ്യങ്ങളെ ഭയക്കുന്നു, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേ...

Popular News

ചടയമംഗലത്ത് മർദ്ദനത്തിനിരയായ 13 കാരനും കുടുംബത്തിനും മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിൽ അടി...

Save your stories

Sign in