"കോണ്‍ഗ്രസ് അധ്യക്ഷയായ ഇന്ദിര ഗാന്ധി എന്നെ എ ഐ സി സി ജനറല്‍ സെക്രട്ടറി ആക്കിയ കാലം മുതല്‍ സോണിയ ഗാന്ധിയെ തനിക്കറിയാം. ആന്റണി ജി യെന്നാണ് വിളിച്ചിരുന്നത്. പ്രധാന രാഷ്ട്രീയ കാര്യങ്ങളില്‍ സോണിയ ജി തന്റെ അഭിപ്രായം തേടുമായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ക്ക് സോണിയാ ജി വലിയ പരിഗണന നല്‍കി, 2014 ല്‍ ശരീരഭാരം കുറയുന്ന രോഗം എനിക്കുണ്ടായി ഡല്‍ഹി എംയ്സില്‍ പരിശോധന നടത്തി. ഡല്‍ഹിയിലെ മറ്റ് രണ്ട് ആശുപത്രികളിലും പരിശോധിച്ചു. പരിശോധനാ ഫലം ചെന്നൈയിലെ ഒരു ആശുപ്രതിയിലേയ്ക്ക് അയച്ചു. കാന്‍സര്‍ ആണെന്ന് ബാക്കി നാലു ആശുപത്രികളും ഉറപ്പിച്ചു പറഞ്ഞു.
മജ്ജമാറ്റിവയ്ക്കല്‍ മാത്രമേ പോം വഴിയുള്ളൂവെന്ന് ഡോക്ട്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡല്‍ഹി എയിംസില്‍ ഓപ്പറേഷനുതീയതിയും നിശ്ചയിച്ചു. ആ സമയത്തൊന്നും ഞാന്‍ ഈ വിവരം സോണിയാഗാന്ധിയോട് പറഞ്ഞിരുന്നില്ല. അവരെ അറിയിക്കാതെ ഓപ്പറേഷനിലേക്ക് പോകുന്നത് ശരിയല്ലെന്ന് തോന്നി. ഒരു ദിവസം ഞാന്‍ സോണിയാഗാന്ധിയെ ചെന്നു കണ്ടു. എനിക്ക് കാന്‍സറാണെന്നും എയിംസില്‍ ചികില്‍സയാരംഭിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. നോ നോ എന്ന് പറഞ്ഞ് അവര്‍ എന്നെ വിലക്കി. രോഗം സംബന്ധിച്ച വിദഗ്ധ അഭിപ്രായത്തിനായി വിദേശത്തേക്ക് പോകണമെന്നും കര്‍ശനമായി സോണിയ പറഞ്ഞു.
അവര്‍ അഹമ്മദ് പട്ടേലിനെ ഉടന്‍ വിളിച്ചുവരുത്തി. യു.എസില്‍ പരിശോധനയ്ക്കാവശ്യമായ എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കാന്‍ നിര്‍ദേശിച്ചു. ഒരു ക്രിസ്മസ് കാലമായിരുന്നു അത്. അവിടെ ചികിത്സ ലഭിക്കുന്നത് എളുപ്പമല്ല. മിക്കവാറും ആശുപത്രികളില്‍ പ്രധാനപ്പെട്ട ഡോക്ടര്‍മാര്‍ അവധിയെടുക്കും. വിസ കിട്ടാനും പ്രയാസം. എന്നാല്‍ സോണിയാഗാന്ധിയുടെ ഇടപെടലില്‍ തടസ്സങ്ങളെല്ലാം മറികടന്ന് അന്ന് കേരള ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തലയോട് എനിക്കൊപ്പെം അമേരിക്കയില്‍ പോകാന്‍ സോണിയ നിര്‍ദേശിച്ചു.
എല്ലാ ചെലവുകളും കോണ്‍ഗ്രസ് ഏറ്റെടുത്തു. യു.എസില്‍ നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് സ്ഥിരീകരിച്ചു. പ്രോട്ടീന്റെ കുറവുമൂലമുണ്ടാകുന്ന പ്രശ്നമാണെന്നും കണ്ടെത്തി. സോണിയ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ എയിംസില്‍ ഇല്ലാത്ത കാന്‍സറിന് ശസ്ത്രക്രിയയ്ക്ക് ഞാന്‍ വിധേയനാകുമായുരുന്നു. എനിക്ക് സോണിയഗാന്ധിയോട് എന്നും ഓര്‍മിക്കുന്ന കടപ്പാടാണിത്."
മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എ.കെ ആന്റണി പറഞ്ഞു.