Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

ഇടുക്കി: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയുമായി വനംവകുപ്പ്. സംഭവത്തിൽ ഉൾപ്പെട്ട കൊച്ചി, മൂന്നാർ സ്വദേശികളായ രണ്ട് യുവാക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്തി ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മൂന്നാർ ഡി.എഫ്.ഒ അറിയിച്ചു.

നീലക്കുറിഞ്ഞി പൂത്ത സമയത്ത് സന്ദർശകർ പാലിക്കേണ്ട കർശന നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വനംവകുപ്പ് മാധ്യമങ്ങളിലൂടെയും അല്ലാതെയും നൽകിയിരുന്നു. കർശന സുരക്ഷാ പരിശോധനകളോടെയാണ് ആളുകളെ മേഖലയിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഇരുവരും നീലക്കുറിഞ്ഞിപ്പൂക്കൾ പറിച്ചെടുത്ത് ഫോട്ടോഷൂട്ട് നടത്തുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ചിത്രങ്ങൾ വൈറലായതോടെയാണ് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള നീലക്കുറിഞ്ഞി ചെടികൾ നശിപ്പിക്കുകയോ പൂക്കൾ പറിക്കുകയോ ചെയ്യുന്നത് 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്.


Related articles

See all
Popular News

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം , 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് സന്ദേശം

Popular News

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയും ഇടുക്കിയുമടക്കം വിവിധ ജില്ലകളി...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

മുട്ടിൽ മരംമുറി കേസ്: കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്

Save your stories

Sign in