Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുട്ടിൽ മരംമുറി കേസ്: കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്

മുട്ടിൽ മരംമുറി കേസ്: കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്

കല്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സുൽത്താൻ ബത്തേരി കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. ഹൈക്കോടതി സ്റ്റേ നിലനിന്നിരുന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന വിശദീകരണത്തോടെയാണ് വനംവകുപ്പിന്റെ നടപടി. നേരത്തെ സമർപ്പിച്ച കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.

കഴിഞ്ഞ സെപ്റ്റംബർ 17-നാണ് വനംവകുപ്പ് ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, അഞ്ച് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചതിൽ പ്രാഥമിക അന്വേഷണ ഘട്ടത്തിൽ തന്നെ ഗുരുതര പിഴവുകളുണ്ടെന്ന് കോടതി വിലയിരുത്തി. എന്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ ഇത്രയും വൈകിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളോ റിപ്പോർട്ടോ ഉൾപ്പെടുത്താതിരുന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന പൊരുത്തക്കേട്.

ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ കുറ്റപത്രം. വനംവകുപ്പ് സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്ന് ഇവർ വിഷയത്തിൽ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.


Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in