Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയും ഇടുക്കിയുമടക്കം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയും ഇടുക്കിയുമടക്കം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ തായ്‌ലൻഡിനും സമീപമുള്ള മ്യാൻമറിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നിലവിലെ ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്തുമായിരിക്കും. തുടർന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് എത്തുന്നതോടെയാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മഴ വ്യാപകമാകുന്നത്.

മഴ മുന്നറിയിപ്പിന് പുറമെ, കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്രവിവര വിശകലന കേന്ദ്രം (INCOIS) 'കള്ളക്കടൽ' പ്രതിഭാസത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 10.30 വരെ തീരത്ത് 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തെ കാപ്പിൽ മുതൽ കാസർകോട്ടെ കുഞ്ചത്തൂർ വരെയുള്ള മുഴുവൻ തീരദേശ താഴ്ന്ന മേഖലകളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


Related articles

See all
Popular News

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം , 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് സന്ദേശം

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

മുട്ടിൽ മരംമുറി കേസ്: കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Save your stories

Sign in