Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സിപിഎം പ്രവർത്തകർ പ്രതികൾ

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സിപിഎം പ്രവർത്തകർ പ്രതികൾ

സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കും. എം.എസ്.എഫ് പ്രവർത്തകനായിരുന്ന 23-കാരൻ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 31 പ്രതികളുടെ വിധിയാണ് ഇന്ന് പുറത്തുവരുന്നത്. മണിക്കൂറുകളോളം തടഞ്ഞുവെച്ച് വിചാരണ നടത്തിയ ശേഷം പാർട്ടി കോടതി വിധിയുടെ മാതൃകയിൽ കൊലപാതകം നടത്തിയെന്ന പ്രോസിക്യൂഷൻ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

2012 ഫെബ്രുവരി 12-നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചതിന് പ്രതികാരമായാണ് മുസ്ലിം ലീഗ് പ്രവർത്തകരായ ഷുക്കൂറിനെയും സംഘത്തെയും പിടികൂടിയതെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോൺ വഴി കൈമാറി ആളെ തിരിച്ചറിഞ്ഞ ശേഷമാണ് അക്രമികൾ കൊലപാതകം നടപ്പാക്കിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണയ്ക്കിടെ രണ്ടുപേർ മരിച്ചതോടെ 31 പേരാണ് നിലവിൽ വിചാരണ നേരിടുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. സുമേഷ്, ഗണേശൻ പി. എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, സി.എൻ. മോഹനൻ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 32-ാം പ്രതിയായ പി. ജയരാജനും 33-ാം പ്രതിയായ ടി.വി. രാജേഷിനുമെതിരെ കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്.

പി. ജയരാജൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ, ഗൂഢാലോചനയിൽ നേതാക്കളുടെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷൻ ആശ്രയിച്ചിരുന്ന പ്രധാന സാക്ഷികൾ വിചാരണ വേളയിൽ കോടതിയിൽ ഹാജരായി മൊഴി നൽകാത്തത് കേസിൽ നിർണ്ണായകമാണ്. നീണ്ട 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വരുന്ന വിധി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related articles

See all
Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക...

Popular News

അളവില്‍ കവിഞ്ഞ മദ്യം കൈവശം വച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

Save your stories

Sign in