അളവില്‍ കവിഞ്ഞ മദ്യം കൈവശം വച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വയനാട്ടിലെ വീട്ടിൽ അനധികൃതമായി അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ അറസ്റ്റില്‍. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിലാണ് എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പരിശോധനയിലാണ് ആന്റോയുടെ വയനാട്ടിലെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യം കണ്ടെത്തിയത്. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം എക്‌സൈസ് സംഘം ഇയാളുമായി വയനാട്ടിലേക്ക് തിരിച്ചു.
പരിശോധനയിൽ വിദേശ നിർമ്മിത മദ്യം (43 ലിറ്റർ), വിദേശ വൈൻ (4.824 ലിറ്റർ), കേരള വൈൻ (5.500 ലിറ്റർ), മിലിട്ടറി ലിക്കർ (860 മി.ലി), വീട്ടിൽ നിർമ്മിച്ചതെന്ന് സംശയിക്കുന്ന വൈൻ (12.750 ലിറ്റർ) എന്നിവയാണ് എക്‌സൈസ് പിടിച്ചെടുത്തത്. മഹസർ വായിച്ചു കേൾപ്പിച്ചിട്ടും എഫ്.ഐ.ആർ (FIR) കോപ്പി നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്ന് ആന്റോ നിലപാടെടുത്തത് ചാനൽ ഓഫീസിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചു.
കേരളത്തിലെ നിലവിലെ നിയമപ്രകാരം ഒരാൾക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ പരമാവധി അളവ് 3 ലിറ്ററാണ്. ഇതിലും എത്രയോ ഇരട്ടി മദ്യം കണ്ടെത്തിയ സാഹചര്യത്തിൽ, പിടിച്ചെടുത്ത മദ്യത്തിന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ച് എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്ന് സ്ഥിരീകരിച്ച ശേഷം കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്താനാണ് എക്‌സൈസിന്റെ തീരുമാനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.