Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യാജപ്രചാരണം; സിപിഎം നേതാവ് അരുൺകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യാജപ്രചാരണം; സിപിഎം നേതാവ് അരുൺകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. സിപിഎം നേതാവ് കെ.എസ്. അരുൺകുമാറിനെ ഒന്നാം പ്രതിയാക്കിയും ‘പോരാളി ഷാജി’ എന്ന സമൂഹമാധ്യമ പ്രൊഫൈലിനെ രണ്ടാം പ്രതിയാക്കിയും ഉൾപ്പെടെ നാല് പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയെക്കുറിച്ച് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച് അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസിൽ പറയുന്നത്.

കുടുംബസമേതം അമേരിക്കയിലേക്ക് നടത്തിയ യാത്രയിൽ ഒരു വിമാന ടിക്കറ്റിന് എട്ട് ലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചെന്നും ആകെ നാല് കോടിയോളം രൂപ ധൂർത്തടിച്ചെന്നുമുള്ള തരത്തിലുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ.

കെ.എസ്. അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റും കേസിന്റെ ഭാഗമായി പോലീസ് പരിഗണിച്ചിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട് സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളിലെ പ്രചാരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അന്വേഷണം ആരംഭിച്ച് എഫ്‌ഐആർ

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Save your stories

Sign in