Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണം തരംഗമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 'ഓണം ഒരുമയുടെ ഓളം'; കാഴ്ചക്കാർ 4 കോടി കടന്നു

ഓണം തരംഗമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 'ഓണം ഒരുമയുടെ ഓളം'; കാഴ്ചക്കാർ 4 കോടി കടന്നു

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ഓണം ക്യാമ്പയിൻ 'ഓണം ഒരുമയുടെ ഓളം' സോഷ്യൽ മീഡിയയിൽ ചരിത്ര വിജയം കുറിക്കുന്നു. പരസ്യചിത്രം പുറത്തിറങ്ങി വെറും ആറ് ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം നാല് കോടിയിലധികം (40 Million+) ആളുകളാണ് ഇത് കണ്ടത്. കേരളത്തിന്റെ പൈതൃകവും തലമുറകളായി കാത്തുസൂക്ഷിക്കുന്ന ഒരുമയുടെ കരുത്തും ദൃശ്യവൽക്കരിച്ചാണ് ക്യാമ്പയിൻ ജനശ്രദ്ധ നേടുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം ഉപേക്ഷിക്കപ്പെടാൻ പോയ ഒരു ചുണ്ടൻവള്ളത്തെ, ക്രൗഡ് ഫണ്ടിംഗിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ വീണ്ടെടുക്കുന്ന കഥയാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള ഈ പരസ്യചിത്രത്തിന്റെ പ്രമേയം. ആലപ്പുഴയുടെ മനോഹരമായ കായൽ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം 'മനുഷ്യർ ഒന്നിച്ചുനിന്നാൽ അസാധ്യമായി ഒന്നുമില്ല' എന്ന സന്ദേശമാണ് പകരുന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശരത് പ്രകാശ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ കിരൺ പീതാംബരൻ പ്രധാന വേഷത്തിലെത്തുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളടക്കം വെറും 20 ദിവസം കൊണ്ടാണ് ഈ മനോഹരമായ ദൃശ്യാവിഷ്കാരം പൂർത്തിയാക്കിയത്.


Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Save your stories

Sign in