Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സുയാത്ര മിഷൻ ക്യാംപെയ്ന് തുടക്കമായി, ബ്രാന്‍ഡ് അംബാസിഡറായി മമ്മൂട്ടി

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സുയാത്ര മിഷൻ ക്യാംപെയ്ന് തുടക്കമായി, ബ്രാന്‍ഡ് അംബാസിഡറായി മമ്മൂട്ടി

കൊച്ചി: റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് നടപ്പിലാക്കുന്ന 'ജീവ-സുയാത്ര മിഷന്‍' ക്യാംപെയ്‌ന് തുടക്കമായി. നടന്‍ മമ്മൂട്ടിയാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ദ്ദേശിച്ചു.

വാഹനാപകടങ്ങള്‍ കുറയ്ക്കുക, യാത്രക്കാര്‍ക്കിടയിലും ഡ്രൈവര്‍മാര്‍ക്കിടയിലും ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് ജീവ-സുയാത്ര മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചടങ്ങില്‍ പദ്ധതിയുടെ ടീസര്‍ നടന്‍ മമ്മൂട്ടിയും ഗതാഗത മന്ത്രി സി.പി. ജോണും ചേര്‍ന്ന് പ്രകാശനം ചെയ്തു. വാഹനം ഓടിക്കുന്നവരും കാല്‍നടയാത്രക്കാരും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും റോഡുകളില്‍ മത്സരയോട്ടം പാടില്ലെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു.

പ്രതിവര്‍ഷം കേരളത്തില്‍ 4,000 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നതെന്നും, ഈ നിരക്ക് പകുതിയായി കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ബോധവല്‍ക്കരണ പരിപാടികളും റോഡുകളിലെ വാഹന പരിശോധനകളും കൂടുതല്‍ കാര്യക്ഷമമാക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഹൈബി ഈഡന്‍ എം.പി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക...

Popular News

അളവില്‍ കവിഞ്ഞ മദ്യം കൈവശം വച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

Popular News

മെസ്സിയുടെ പേരിൽ തട്ടിപ്പ്: 'റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസ് തുറക്കണമെന്ന് പല തവണ പറഞ്ഞു തുറന...

Save your stories

Sign in