Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'നോൺ-ബൈനറി' പരാമർശം വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; നേഹാ ബോറ വിവാദത്തിന് പിന്നിലെ സത്യം

'നോൺ-ബൈനറി' പരാമർശം വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; നേഹാ ബോറ വിവാദത്തിന് പിന്നിലെ സത്യം

നീറ്റ് പരീക്ഷാ ക്രമക്കേട് വിരുദ്ധ സമരങ്ങളിലൂടെയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിലൂടെയും ശ്രദ്ധേയയായ ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹാ ബോറയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ വലിയ ചർച്ചയാകുന്നു. രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ഈ പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാം.

പീക്ക് ടിവി എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേഹ പറഞ്ഞൊരു കാര്യമാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. താൻ സ്ത്രീയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും താനൊരു നോൺ-ബൈനറി വ്യക്തിയാണെന്നുമാണ് നേഹ അഭിമുഖത്തിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ വാക്കുകളുടെ അർത്ഥം മനഃപൂർവം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് 'താനൊരു സ്ത്രീയല്ല, മറിച്ച് ട്രാൻസ്‌ജെൻഡറാണ്' എന്ന തരത്തിൽ കാർഡുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. നേഹയുടെ കള്ളത്തരം കയ്യോടെ പിടിച്ചു എന്ന മട്ടിലാണ് ഈ പോസ്റ്റുകൾ വരുന്നത്.

യഥാർത്ഥത്തിൽ 'നോൺ-ബൈനറി' എന്ന വാക്കിന്റെ അർത്ഥം ട്രാൻസ്‌ജെൻഡർ എന്നല്ല. സമൂഹം മനുഷ്യരെ സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ട് ലിംഗവിഭാഗങ്ങളായി മാത്രം വിഭജിക്കുമ്പോൾ, സ്വന്തം ലിംഗസ്വത്വം ഈ രണ്ട് വിഭാഗങ്ങളിൽ ഒതുങ്ങുന്നില്ലെന്ന് തിരിച്ചറിയുന്നവരെയാണ് നോൺ-ബൈനറി എന്ന് വിളിക്കുന്നത്. തങ്ങളെ 'അവൻ' അഥവാ 'അവൾ' എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം 'അവർ' (They/Them) എന്ന് വിളിക്കപ്പെടാനാണ് ഇവർ ആഗ്രഹിക്കുന്നത്. ഈ വസ്തുത നിലനിൽക്കെയാണ് നേഹയുടെ പരാമർശത്തെ രാഷ്ട്രീയ എതിരാളികൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. താൻ 'അവർ' എന്ന് വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് നേഹ തന്റെ സോഷ്യൽ മീഡിയ ബയോയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.


Related articles

See all
Popular News

ബോക്സ് ഓഫീസ് തൂത്തുവാരി 'രാമായണ'; പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1264 കോടി

Popular News

ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ...

Popular News

ഗിഗ് തൊഴിലാളികൾക്ക് 15 ലക്ഷത്തിന്റെ ഇൻഷുറൻസും വിശ്രമകേന്ദ്രങ്ങളും; തെലങ്കാനയിൽ വമ്പൻ ക്ഷേമ...

Popular News

അതിർത്തി സുരക്ഷയും ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ശക്തമാക്കാൻ അസം റൈഫിൾസ് യോഗം

Save your stories

Sign in