Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

2029 ചാംപ്യന്‍സ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും; സമ്പൂര്‍ണ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി

2029 ചാംപ്യന്‍സ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും; സമ്പൂര്‍ണ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി

2035 വരെയുള്ള പ്രധാന പുരുഷ ടൂര്‍ണമെന്റുകളുടെ മത്സരക്രമത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗീകാരം നല്‍കി. ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇതിനൊപ്പം 2027ലെ പുരുഷ ഏകദിന ലോകകപ്പ്, 2028ലെ പുരുഷ-വനിതാ ടി20 ലോകകപ്പുകള്‍ എന്നിവയുടെ യോഗ്യതാ പോരാട്ടങ്ങളുടെ മത്സരക്രമത്തിനും ഐസിസി അന്തിമ രൂപം നല്‍കിയിട്ടുണ്ട്.

പുതിയ ഷെഡ്യൂള്‍ പ്രകാരം 2029ലെ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനും 2031ലെ പുരുഷ ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും. 2029 ഒക്ടോബര്‍ 9 മുതല്‍ 28 വരെയാണ് ചാംപ്യന്‍സ് ട്രോഫി നടക്കുക. 2031 ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 23 വരെ അരങ്ങേറുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ബംഗ്ലാദേശും സംയുക്തമായി ആതിഥേയത്വം വഹിക്കും.

2029ലേയും 2031ലേയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ക്ക് ഇംഗ്ലണ്ടാണ് വേദിയാകുന്നത്. 2029ലെ ഫൈനല്‍ ജൂണ്‍ 8 മുതല്‍ 12 വരെയും, 2031ലെ ഫൈനല്‍ ജൂണ്‍ 12 മുതല്‍ 16 വരെയും നടക്കും. കൂടാതെ 2030ലെ പുരുഷ ടി20 ലോകകപ്പ് ജൂലൈ 4 മുതല്‍ ഓഗസ്റ്റ് 4 വരെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളിലായി അരങ്ങേറും.

2032 മുതല്‍ 2035 വരെയുള്ള ടൂര്‍ണമെന്റുകളുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ വേദികള്‍ തീരുമാനിച്ചിട്ടില്ല. 2032ലെ പുരുഷ ടി20 ലോകകപ്പ് ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെയും, 2034ലെ ടി20 ലോകകപ്പ് ജൂലൈ 6 മുതല്‍ ഓഗസ്റ്റ് 6 വരെയും നടക്കും. 2033ലെ ചാംപ്യന്‍സ് ട്രോഫി ഒക്ടോബര്‍ 2 മുതല്‍ 23 വരെയും, 2035ലെ പുരുഷ ഏകദിന ലോകകപ്പ് ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 18 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2033, 2035 സീസണുകളിലെ ഫൈനലുകള്‍ യഥാക്രമം ജൂണ്‍ 9-13, ജൂണ്‍ 7-11 തീയതികളില്‍ നടക്കും.

2027ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തില്‍ 10 ടീമുകള്‍ 4 സ്ഥാനങ്ങളിലേക്കായി മത്സരിക്കും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി 5 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി 23 മത്സരങ്ങളാണ് നടക്കുക. 2028ലെ പുരുഷ ടി20 ലോകകപ്പിന്റെ യോഗ്യതയ്ക്കായി 16 ടീമുകള്‍ 4 ഗ്രൂപ്പുകളിലായി 31 മത്സരങ്ങള്‍ കളിക്കുകയും ഇതില്‍ നിന്നും 8 ടീമുകള്‍ യോഗ്യത നേടുകയും ചെയ്യും. 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന 2028ലെ വനിതാ ടി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ 10 ടീമുകള്‍ മത്സരിക്കുകയും ഇതില്‍ നിന്നും രണ്ട് ടീമുകള്‍ പ്രധാന ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടുകയും ചെയ്യും.

Related articles

See all
Popular News

ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം; ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, അർഷ്ദീപ് സിങ് മുംബൈയിലേക്ക്

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

'തന്നെ പുറത്താക്കാൻ ഗൂഢാലോചന നടന്നു, തോല്‍വി അംഗീകരിക്കില്ല'; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന...

Popular News

റെക്കോർഡുകളുടെ സുൽത്താൻ 'കിംഗ്' കോഹ്‌ലിക്ക് ഇന്ന് പിറന്നാൾ

Save your stories

Sign in