തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിയ സർക്കാർ നടപടിയെ തിരുവമ്പാടി ദേവസ്വം സ്വാഗതം ചെയ്തു. പൂരത്തിനിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും, തിരുവമ്പാടി ദേവസ്വത്തിന്റെ മേൽ പഴിചാരി തയ്യാറാക്കിയ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പ്രതികരിച്ചു. ഇക്കാര്യം നേരത്തെ തന്നെ ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ആഭ്യന്തര മന്ത്രിക്ക് ബോധ്യപ്പെട്ടതായും, സംഭവത്തിൽ പുനരന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും കെ. ഗിരീഷ് കുമാർ പറഞ്ഞു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതി ചേർക്കാൻ അനുമതി തേടിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് തികച്ചും ഏകപക്ഷീയമായിരുന്നുവെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കൽ: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം