റെയില്‍വേ ജീവനക്കാരായ രാജേഷ്, ബിനു എന്നിവരെയാണ് നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ വടൂക്കര ഗേറ്റിലെയും മറ്റൊരാള്‍ നെടുപുഴ ഗേറ്റിലെയും ജീവനക്കാരനാണ്. വടൂക്കര റെയില്‍വേ ഗേറ്റിനോട് ചേര്‍ന്നുള്ള ഷെഡിലിരുന്ന് ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
മദ്യലഹരിയിലായിരുന്ന ജീവനക്കാര്‍ യാതൊരു കാരണവുമില്ലാതെ റെയില്‍വേ ഗേറ്റ് തുടര്‍ച്ചയായി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ ജീവനക്കാര്‍, കാടുവെട്ടുന്നതിനായി റെയില്‍വേ ഷെഡില്‍ സൂക്ഷിച്ചിരുന്ന നീളമുള്ള വാക്കത്തി പോലുള്ള ആയുധമെടുത്ത് നാട്ടുകാര്‍ക്ക് നേരെ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നെടുപുഴ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ പിന്നീട് തുടര്‍നടപടികള്‍ക്കായി റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി. സംഭവം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ റെയില്‍വേ അധികൃതര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.