ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ കേരള ബോക്സ് ഓഫീസിൽ രണ്ടാം വാരത്തിലും മുന്നേറ്റം തുടരുകയാണ്. ആദ്യ ദിനം 115 കേന്ദ്രങ്ങളിലായി റിലീസ് ചെയ്ത ചിത്രം, പ്രേക്ഷക പ്രതികരണവും വർധിച്ചുവരുന്ന തിരക്കും പരിഗണിച്ച് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ 175 സ്ക്രീനുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചു. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിച്ച ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്.
പ്രീമിയർ ഷോകൾ മുതൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് റിലീസിന് ശേഷവും പ്രേക്ഷകരിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ പ്രകടനവും സാത്വിക വീരവല്ലിയുടെ അഭിനയവും ചിത്രത്തിന്റെ വൈകാരിക അവതരണവും പ്രേക്ഷക പ്രശംസ നേടുന്നു. സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന കഥയും മേക്കിംഗും സംഗീതവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പറയപ്പെടുന്നത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചതാണ് കൂടുതൽ സ്ക്രീനുകളിലേക്ക് പ്രദർശനം വ്യാപിപ്പിക്കാൻ കാരണമായത്.
ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കല്പന'യായി എത്തുന്നു. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന ഭർത്താവ് കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാൻ പരിശ്രമിക്കാനും പ്രചോദനം നൽകുന്ന ഈ പ്രമേയം പ്രേക്ഷകരുമായി വൈകാരികമായി സംവദിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ശ്രുതി ഹാസൻ 'രോഹിണി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും വൈകാരിക മുഹൂർത്തങ്ങൾക്ക് കരുത്തേകുന്നു. ദൃശ്യഭംഗിയും അവതരണവും പ്രകടനങ്ങളും ഒത്തുചേരുന്ന അനുഭവമെന്നാണ് പ്രേക്ഷക - നിരൂപക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് മറ്റ് ഭാഷാ വിപണികളിൽ നിന്നും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി പുതിയ തിയേറ്ററുകളിലും ചിത്രം എത്തുന്നു. ഇതിലൂടെ തെലുങ്കിൽ തുടർച്ചയായ നാലാം വിജയമാണ് നായകനായി ദുൽഖർ സൽമാൻ നേടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
രചനയും തിരക്കഥയും ഗുന്നം ഗംഗരാജു നിർവഹിച്ചിരിക്കുന്നു. കഥ പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്നാണ് ഒരുക്കിയത്; അധിക തിരക്കഥ വസന്ത് ജുറുവിന്റേതാണ്. സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും ശ്വേത സാബു സിറിൽ പ്രൊഡക്ഷൻ ഡിസൈനും ചന്തു നിമ്മഗദ്ദ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സുരേഷ് പരുച്ചൂരി സഹസംവിധായകനായും യെലെപ്പെട്ടി ശ്രീനിവാസ് ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി എന്നിവരാണ് പ്രൊഡക്ഷൻ ടീമിൽ ഉള്ളത്. ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി എന്നിവർ ഡയറക്ഷൻ വിഭാഗത്തിലും പല്ലവി സിംഗ് കോസ്റ്റ്യൂം ഡിസൈനറായും വംശി കൃഷ്ണ കലാസംവിധായകനായും സിങ്ക് സിനിമ സൗണ്ട് ഡിസൈനറായും അനിൽ ഭാനു പബ്ലിസിറ്റി ഡിസൈനറായും പ്രവർത്തിക്കുന്നു. എഗ്വൈറ്റ് വിഎഫ്എക്സ് വിഎഫ്എക്സും തൗഫീഖ് ഹുസൈൻ വിഎഫ്എക്സ് സൂപ്പർവൈസറായും ഷൺമുഖ പാണ്ഡ്യൻ എം കളറിസ്റ്റായും സായ് ശശാങ്ക് സ്റ്റിൽസും നിർവഹിച്ചിരിക്കുന്നു.
രണ്ടാം വാരത്തിലും കുതിപ്പ്; 'ആകാശംലോ ഒക താര' കേരളത്തിൽ 175 സ്ക്രീനുകളിലേക്ക്