Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിരഞ്ജീവിയുടെയും നാനിയുടെയും പ്രശംസ ഏറ്റുവാങ്ങി ‘ആകാശംലോ ഒക താര’; തിയറ്ററുകളിൽ മുന്നേറി ദുൽഖർ സൽമാൻ ചിത്രം

ചിരഞ്ജീവിയുടെയും നാനിയുടെയും പ്രശംസ ഏറ്റുവാങ്ങി ‘ആകാശംലോ ഒക താര’; തിയറ്ററുകളിൽ മുന്നേറി ദുൽഖർ സൽമാൻ ചിത്രം

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ (ആകാശത്തിൽ ഒരു താരകം) മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഗംഭീര വിജയത്തിനിടെ തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും നാനിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. സിനിമ കണ്ടതിന് പിന്നാലെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച അഭിനന്ദനക്കുറിപ്പുകൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഹൃദയസ്പർശിയായ ഒരു സിനിമാനുഭവമാണ് ചിത്രമെന്ന് നാനി വിശേഷിപ്പിച്ചപ്പോൾ, മികച്ച ആത്മവിശ്വാസത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും പ്രചോദനാത്മകമായ കഥ അവതരിപ്പിച്ച സംവിധായകൻ പവൻ സാദിനേനിയെ ചിരഞ്ജീവി അഭിനന്ദിച്ചു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രം തന്നെ ഏറെ സ്വാധീനിച്ചെന്നും രണ്ടാം പകുതിയിലുടനീളം പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്ന പ്രചോദനാത്മകമായ കഥയാണ് സിനിമയുടേതെന്നും ചിരഞ്ജീവി കുറിച്ചു. ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും തങ്ങളുടെ കഥാപാത്രങ്ങളെ സ്വാഭാവികമായ അഭിനയത്തിലൂടെ മികച്ച രീതിയിൽ അവതരിപ്പിച്ചെന്നും ശ്രുതി ഹാസനും റൂഹാനി ശർമയും ഉൾപ്പെടെയുള്ള താരങ്ങൾ വേഷങ്ങളോട് പൂർണ്ണ നീതി പുലർത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും നിർബന്ധമായും കാണേണ്ട ചിത്രമാണിതെന്നും യുവതലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

‘ആകാശംലോ ഒക താര’ എല്ലാ അർത്ഥത്തിലും മനോഹരമായ സിനിമയാണെന്നാണ് നാനിയുടെ പ്രതികരണം. കൃഷ്ണ എന്ന കഥാപാത്രത്തെ ദുൽഖർ അവതരിപ്പിച്ച രീതിയെ പ്രത്യേകം പ്രശംസിച്ച നാനി, കല്പന എന്ന കഥാപാത്രം സാത്വിക വീരവല്ലിക്ക് മാത്രമേ ഇത്ര മനോഹരമായി അവതരിപ്പിക്കാനാകൂ എന്നും കുറിച്ചു. ശ്രുതി ഹാസന്റെയും റൂഹാനി ശർമയുടെയും പ്രകടനത്തെയും ജി.വി. പ്രകാശ് കുമാറിന്റെ സംഗീതത്തെയും നാനി അഭിനന്ദിച്ചു.

സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് (സാത്വിക വീരവല്ലി) പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ (ദുൽഖർ സൽമാൻ) കഥയാണ് ചിത്രം പറയുന്നത്. എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾക്ക് ചിത്രം സമർപ്പിച്ചിരിക്കുന്നത് സിനിമയുടെ ആശയലോകത്തിന് കൂടുതൽ പ്രസക്തി നൽകുന്നു. ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ വേഷത്തിലെത്തുമ്പോൾ റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും മികച്ച ബോക്സ് ഓഫീസ് മുന്നേറ്റമാണ് നടത്തുന്നത്. 115 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ തിരക്ക് പരിഗണിച്ച് മൂന്നാം ദിനത്തോടെ 155 സ്ക്രീനുകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. നേരത്തെ സംവിധായകൻ എസ്.എസ്. രാജമൗലിയും ചിത്രത്തെ പ്രശംസിച്ചിരുന്നു.

അണിയറപ്രവർത്തകർ: രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ് (സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ), കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം.


Related articles

See all
Popular News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് മികച്ച സ്വീകരണം

Popular News

സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്തിറങ്ങി; മകരവിളക്ക് ദിനത്തിൽ റിലീസ്

Popular News

ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയരുന്നു; രജിസ്‌ട്രേഷൻ നാളെ 10 മണി മുതൽ, ടാഗോർ തിയേറ്ററിൽ 24...

Popular News

സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്...

Save your stories

Sign in