Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാതൃകാ പദ്ധതിക്കളുമായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്; 'സ്നേഹസ്പർശം 2026' പദ്ധതിയിലൂടെ ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 4000 രൂപ ധനസഹായം, പ്രശംസിച്ച് മന്ത്രി കെ. എ. തുളസി

മാതൃകാ പദ്ധതിക്കളുമായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്; 'സ്നേഹസ്പർശം 2026' പദ്ധതിയിലൂടെ ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 4000 രൂപ ധനസഹായം, പ്രശംസിച്ച് മന്ത്രി കെ. എ. തുളസി

തൃശ്ശൂര്‍: പരിസ്ഥിതി സംരക്ഷണത്തിലും രോഗികള്‍ക്ക് കൈത്താങ്ങാകുന്നതിലും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായ വിതരണം, ഉപയോഗിച്ച സിറിഞ്ചുകള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പദ്ധതി, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് എന്നിവ ഉള്‍പ്പെടുത്തിയുള്ള 'സ്‌നേഹസ്പര്‍ശം 2026' പദ്ധതി ചിറക്കല്‍ സംഗമം പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വരുമാന പരിധികളുള്ള പഞ്ചായത്താണെങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കറിനെയും ഭരണസമിതിയെയും മന്ത്രി പ്രശംസിച്ചു. സര്‍ക്കാരിന്റെ പഞ്ചമി പദ്ധതി ഉള്‍പ്പെടെയുള്ളവ പിന്നാക്ക വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'സ്‌നേഹസ്പര്‍ശം 2026' പ്രധാന സവിശേഷതകള്‍:

ഡയാലിസിസ് ധനസഹായം: അര്‍ഹരായ ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം 4000 രൂപ വീതം ധനസഹായം നല്‍കും. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ആകെ 12,000 രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറി.

സിറിഞ്ച് ശേഖരണ പദ്ധതി: ചികിത്സയ്ക്ക് ശേഷം വീടുകളില്‍ ഉപേക്ഷിക്കുന്ന സിറിഞ്ചുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയാണിത്. ജില്ലയില്‍ തന്നെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഗ്രാമപഞ്ചായത്താണ് കാട്ടകാമ്പാല്‍.

സൗജന്യ മെഡിക്കല്‍ ക്യാമ്പ്: പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവ മുന്‍കൂട്ടി കണ്ടെത്തുന്നതിനായി സൗജന്യ പരിശോധനാ ക്യാമ്പും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് മിനി ഐപ്പ് സ്വാഗതം ആശംസിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. എം. റസാഖ്, എം. പി. രാജന്‍, ഷൈലജ അരുണ്‍ദാസ്, വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി ഉല്ലാസ് പന്നിത്തടം അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Related articles

See all
Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Popular News

നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസുകൾ മുടങ്ങില...

Save your stories

Sign in